Input your search keywords and press Enter.

നിരവധി തൊഴില്‍ അവസരം ( 16/02/2023)

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ  അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം.

സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികമുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്.  വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

അധ്യാപക  തസ്തികകളിൽ  താൽക്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ  ഇൻ കമ്പ്യൂട്ടർ  എൻജിനിയറിങ്ലക്ചറർ  ഇൻ ഇംഗ്ലീഷ്  തസ്തികകളിൽ   താത്ക്കാലിക നിയമനം നടത്തും. ബയോഡാറ്റാ സഹിതം അപേക്ഷ [email protected] ൽ അയയ്‌ക്കണം. ലക്ചറർ  ഇൻ കമ്പ്യൂട്ടർ  എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത. ലക്ചറർ  ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് :  04862 29761794952767918547005084.

ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കോൺട്രാക്ട് വേതനം 15,000 രൂപയായിരിക്കും. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റസർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്‌സ് തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് 2023 ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിശദവിവരത്തിന് www.kittsedu.org, 0471-2329468 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഡെപ്യൂട്ടേഷൻ ഒഴിവ്

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി. ക്ലർക്ക് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേണ അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. എസ്റ്റാബ്‌ളിഷ്‌മെന്റ്/ അക്കൗണ്ട്‌സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ മാർച്ച് 17ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർക്ക് ലഭിക്കേണ്ടതാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസംഡയറക്ടർസി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്പാങ്ങപ്പാറ പി.ഒ.തിരുവനന്തപുരം- 695581, ഫോൺ-0471 2418524, 9249432201.

ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം: 40 വയസ്സ് കവിയരുത്.

വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.

പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ ഒരു പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്‌റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.

ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

        സ‍‍ർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷിൽ ബിരദാനന്തര ബിരുദം ഉണ്ടായിരിക്കണം. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്സിന്റെ തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂന് ഫെബ്രുവരി 17ന് രാവിലെ 11 ന് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്www.kittsedu.org/ 0471 2329468.

ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്റ്റാറ്റിസ്റ്റിക്സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യൽ പേപ്പറായുള്ള ഗണിതശാസത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ IIPS/ISI കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കേറ്റ്. അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയമാണ്. പ്രായപരിധി 40 വയസ്. പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപയാണ് മാസ വേതനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 24 രാവിലെ 10ന് മുമ്പ് മെഡിക്കൽ കോളജിലെ ഓഫീസിൽ എത്തണം.

സെക്യൂരിറ്റി ജീവനക്കാരുടെ‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു ‘out source’ ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

        കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ [email protected]എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ0471-2473149.

നെഞ്ചുരോഗാശുപത്രിയിൽ താൽക്കാലിക നിയമനം

തിരുവനന്തപുരംപുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്എക്‌സ് റേഇസിജിഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന്  വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.

 നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഫാർമസിസ്റ്റ്   തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.

ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24  രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.

റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഇ സി ജി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻഓഡിയോമെട്രിയാണ് യോഗ്യത.

error: Content is protected !!