Input your search keywords and press Enter.

കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് കളക്ടർ റിപ്പോര്‍ട്ട് നല്‍കി

 

കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ അന്വേഷണ വിധേയമായ നടപടിക്ക് കളക്ടർ ശുപാർശ ചെയ്തു . ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ജനകീയ അഭിപ്രായം കൂടി കണക്കില്‍ എടുത്തു ചില ജീവനകാര്‍ക്ക് എതിരെ സര്‍വീസ് ചട്ട ലംഘനത്തിന് നടപടി ഉണ്ടാകും . ഇത്തരം ജീവനക്കാരെ താല്‍കാലികമായി സസ്പെന്‍റ് ചെയ്യുന്നത് അടക്കമുള്ള നടപടി ഉണ്ടാകും .ചിലര്‍ക്ക് സ്ഥലം മാറ്റവും പ്രതീക്ഷിക്കുന്നു . സര്‍വീസ് സംഘടനകള്‍ ഈ വിഷയത്തില്‍ തങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞു . ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിലയിലാകും നടപടി . ചിലരെ എങ്കിലും സസ്പെന്‍റ് ചെയ്തില്ല എങ്കില്‍ ജനങ്ങള്‍ക്ക്‌ ഇടയില്‍ ഉള്ള നിലവിലെ അമര്‍ഷം കുറയ്ക്കാന്‍ കഴിയില്ല .

 

ഇന്ന് യുവമോര്‍ച്ച താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .കഴിഞ്ഞ ദിവസം ബി ജെ പിയും സമരം നടത്തി എങ്കിലും ആദ്യ ദിവസത്തെ സമരത്തോടെ കോണ്‍ഗ്രസ് പിന്നീട് സമരം ഒന്നും നടത്തിയില്ല . ഇതിനു കാരണം കോന്നിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നില്ല എങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ ഉള്ള ആളുകളും താലൂക്ക് ഓഫീസില്‍ നിന്നും ഉല്ലാസ യാത്രയ്ക്ക് പോയതായും സംഘടനയുടെ നേതാക്കള്‍ ഈ യാത്രയെ അനുകൂലിച്ചു സംസാരിച്ചതും കോണ്‍ഗ്രസ്സിനു ക്ഷീണമായി .ആദ്യ ദിനം താലൂക്ക് ഓഫീസ് കോണ്‍ഗ്രസ് ഉപരോധിച്ചു .പിന്നീട് പ്രസ്താവന പോലും ഇറക്കിയില്ല . സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം പൂര്‍ണ്ണമായും ലംഘിച്ചാണ് വിനോദ യാത്ര നടത്തിയത് .അതും പ്രവര്‍ത്തി ദിനം തന്നെ .ഇത് ഗുരുതര വീഴ്ചയാണ് .

കോന്നി താലൂക്ക് ഓഫീസിൽ ആകെയുള്ള 61 ജീവനക്കാരിൽ മുപ്പതിലേറെ പേരും അവധിയെടുത്ത് വിനോദയാത്ര പോയിരുന്നു. പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട്  കോന്നി താലൂക്ക് ഓഫീസിൽനിന്ന് 20 ജീവനക്കാർ അവധിയെടുത്തും 19 പേർ അവധി എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയത്. ജീവനക്കാരെ നിയന്ത്രിക്കേണ്ട കോന്നി തഹസിൽദാരും കൂട്ട അവധിയെ തടഞ്ഞില്ല .

ഇവരുടെ യാത്ര മൂലം ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചില്ല എന്ന് ജീവനകാരും അനുകൂല സംഘടന നേതാക്കളും പറയുന്നു . അങ്ങനെ എങ്കില്‍ അന്ന് ഓഫീസില്‍ ഉള്ള ജീവനക്കാരേ നിലനിര്‍ത്തി ബാക്കി ഉള്ളവരെ പിരിച്ചു വിട്ടാലും സര്‍ക്കാരിന് ലാഭം എന്നാണു പൊതു ജന അഭിപ്രായം . ഇത്രയും ജീവനക്കാര്‍ ഇവിടെ എന്തിനു ആണ് എന്ന ചോദ്യവും ഉയര്‍ന്നു . ജനം നല്‍കുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ചെയ്യുന്ന “അതിക്രമം ” അവസാനിപ്പിക്കണം എന്നാണു പൊതു അഭിപ്രായം .

error: Content is protected !!