വിരമിക്കുമ്പോള്‍ തന്നെ ഗ്രാറ്റുവിറ്റി ചരിത്രത്തിലാദ്യം
കശുവണ്ടിമേഖലയ്ക്ക് സര്‍ക്കാരിന്റെ സംരക്ഷണം ഉറപ്പാക്കും:
മന്ത്രി പി. രാജീവ്
കശുവണ്ടിമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ്. 2022ല്‍ വിരമിച്ച തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിരമിക്കലിനൊപ്പം ഗ്രാറ്റുവിറ്റി നല്‍കുന്നത്. 2011 മുതല്‍ 2021 വരെ സേവനത്തില്‍ നിന്നും വിരമിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ 84 കോടി രൂപയാണ് അനുവദിച്ചത്.
കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധിയെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചും ചെലവ് കുറച്ചും നേരിടണം. തൊഴില്‍സംരക്ഷിച്ചുള്ള യന്ത്രവല്‍ക്കരണം അനിവാര്യതയാണ്്. പഠനം നടത്തുന്നതിന് നിയോഗിച്ച വിദഗ്ധസമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ട്രേഡ് യൂണിയന്‍, വ്യവസായികള്‍, കയറ്റുമതിക്കാര്‍ എന്നിവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കും.
തൊഴില്‍സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയക്ക് സര്‍ക്കാര്‍ 37 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഇതില്‍ തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ തുടങ്ങി ക്ഷേമഫണ്ടിലേക്ക് 20 കോടിയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന് അഞ്ചു കോടിയും ഷെല്ലിംഗ് ആധുനികവത്ക്കരണത്തിന് അഞ്ചു കോടിയും ഉപയോഗിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ ആധുനീകരിക്കാന്‍ 40 ലക്ഷം വരെ ഒരു യൂണിറ്റിന് മൂലധന സബ്‌സിഡിയായി നല്‍കും.
വിവിധ സ്വകാര്യ ഫാക്ടറി ഉടമകളുടെ 345 കോടി രൂപയുടെ വായ്പകള്‍ ബാങ്കുകളുമായി ചര്‍ച്ചചെയ്ത് പരിഹാരിക്കുകയാണ്. രണ്ടുകോടി രൂപ വരെ വായ്പയുടെ 50 ശതമാനം മാത്രം അടച്ചാല്‍ മതി. രണ്ടുമുതല്‍ 10 കോടി രൂപ വരെയുള്ള വായ്പകളുടെ 60 ശതമാനവും. പലിശയും പിഴപ്പലിശയും പൂര്‍ണമായും എഴുതിത്തള്ളും. വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാപലിശയുടെ പകുതി സര്‍ക്കാര്‍ വഹിക്കും.
നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന സംവിധാനം അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍തലക്രമീകരണത്തിലൂടെ തൊഴില്‍സംരക്ഷണം പൂര്‍ണമാക്കുകയാണ് ലക്ഷ്യം. കശുവണ്ടിമേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പരിഗണനയാണ് ധനവകുപ്പ് മന്ത്രി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മികവ് 2022’ പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു. തൊഴിലാളികള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവാണ് വിവിധ ആനൂകൂല്യങ്ങളുടെ സമയബന്ധിത വിതരണമെന്ന് മന്ത്രി പറഞ്ഞു.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കിയ ‘ദിശ’ പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി തുല്യതപരീക്ഷ വിജയിച്ച തൊഴിലാളികള്‍ക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉപഹാരം നല്‍കി. ‘കനിവ്’ പദ്ധതിയുടെ ഭാഗമായി രോഗബാധിതര്‍ക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.
കശുവണ്ടി വികസന കോര്‍പ്പറേഷനും ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ മൂല്യവര്‍ധിത ഉല്‍പന്ന ഉദ്പാദന ധാരണപത്രവും കൈമാറി.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷനായി. എം.ഡി ഡോ. രാജേഷ് രാമകൃഷ്ണന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ കൃപാ വിനോദ്, ഭരണസമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘അരികെ’ സ്‌നേഹസംഗമം ഇന്ന് (ഫെബ്രുവരി 26)
ജില്ലാ പാലിയേറ്റിവ് കെയര്‍ പ്രോഗ്രാമിന്റ ഭാഗമായി വീല്‍ചെയറില്‍ ജീവിതം നയിക്കുന്നവരുടെ സംഗമം ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് അഞ്ചുമണിക്ക് കൊല്ലം ബീച്ചില്‍. ‘അരികെ’ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകുന്ന ചടങ്ങില്‍ ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് വാഹനം എം. നൗഷാദ് എം. എല്‍. എ ഫ്‌ളാഗ് ഓഫ് ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള സുമലാല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള സൈക്കിള്‍ വിതരണം നടത്തും. കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, യു. പവിത്ര, ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍. ടോമി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അസുന്തമേരി, ഹോമിയോ ജില്ലാ ഓഫീസര്‍ ഡോ. സി. എസ്. പ്രദീപ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദേവ് കിരണ്‍, പാലിയേറ്റിവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. എം. സാജന്‍ മാത്യു, വിവിധ ഫൗണ്ടേഷനുകളുടെ ഭാരവാഹികളായ എസ്. എല്‍. സജികുമാര്‍, ബാലു ജി. നാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. കലാപരിപാടികളും ചടങ്ങിന്റെ ഭാഗമാകും.
വൈകിട്ട് നാല്മുതല്‍ ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് നിന്നും കൊല്ലം ബീച്ച് വരെ സ്‌നേഹസന്ദേശ റാലി സംഘടിപ്പിക്കും.
ഉപതിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകളില്‍ പരീക്ഷയും നടത്താം –
ജില്ലാ കലക്ടര്‍
ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനായി സ്‌കൂളുകളില്‍ ക്രമീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തുകളുടെ പ്രവര്‍ത്തനത്തിന് തടസമാകാത്തവിധത്തില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.
സൗജന്യ സി-മാറ്റ് മോക്ക് ടെസ്റ്റ്
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യ സി-മാറ്റ് ലൈവ് മോക്ക്‌ടെസ്റ്റ് നടത്തും. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് https://rb.gy/mvufl6 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8548618290.
ക്വട്ടേഷന്‍ ക്ഷണിച്ചു
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലെ 12 കമ്പ്യൂട്ടറുകളുടെ ഒരു വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2762117.
ബോധവത്കരണ സെമിനാര്‍
നാവികസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും വിമുക്തഭട•ാര്‍ക്കും സൈനികക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളുടെയും, ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ബോധവത്കരണ സെമിനാര്‍ നടത്തി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ നാവിക സൈനികരുമായുള്ള ആശയവിനിമയവും ഉണ്ടായിരുന്നു. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍ പദ്ധതികളെകുറിച്ച് വിശദീകരിച്ചു. ലെഫ്നന്റ് കമാന്‍ഡര്‍ ശ്രീരാഗ്, പെറ്റി ഓഫീസര്‍ ആന്റണി ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റില്‍ (കീഡ്) മാര്‍ച്ച് നാലിന് വിദ്യാര്‍ഥി സംരംഭകത്വം, വ്യക്തിത്വവികസനം വിഷയത്തില്‍ വെബിനാര്‍ നടത്തും. www.kied.info വെബ്സൈറ്റില്‍ അപേക്ഷിക്കണം. ഫോണ്‍- 0484 2550322, 2532890.
ടെന്‍ഡര്‍
ശൂരനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി യൂണിഫോംതുണി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള അംഗീകൃത വ്യാപാരികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍- 9497164709.
താല്‍ക്കാലിക നിയമനം
കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും റേഡിയോളജിസ്റ്റ് തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : എം.ഡി ഇന്‍ റേഡിയോ ഡയഗനോസിസ്/ഡി.എം.ആര്‍.ഡി/ഡിപ്ലോ
പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം.
താല്‍ക്കാലിക നിയമനം
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : എം.ഡി/ ഡി.എം.ആര്‍.ഡി/ഡിപ്ലോമ ഇന്‍ എന്‍.ബി എമര്‍ജന്‍സി മെഡിസിന്‍. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18-41 വയസ്.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം.
താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്ത് ന്യായവില വെറ്ററിനറി സ്റ്റോറിലേയ്ക്ക് ഫാര്‍മസിസ്റ്റ് (രണ്ട് ഒഴിവ്), ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത: ഡി.ഫാം/ ബി.ഫാം. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ വെറ്ററിനറി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസാകണം. ബയോഡേറ്റ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് അഞ്ചിനകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, കൊല്ലം 691009 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 9447064533, 9446591937.
അറിയിപ്പ്
അഞ്ചല്‍, ആയൂര്‍, അമ്പലംകുന്ന്, കടയ്ക്കല്‍, നിലമേല്‍, കോട്ടുക്കല്‍ എന്നീ സ്ഥലങ്ങളിലെ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ നാളെ (ഫെബ്രുവരി 27) മുതല്‍ പ്രവര്‍ത്തിക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും. ഫോണ്‍ 9567222342, 9947751131, 7558959755.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്‌ണോമിക്‌സ് എന്നിവയിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് രണ്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0476 2835221.
അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ദിവസവേതന വ്യവസ്ഥയില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. മാര്‍ച്ച് ആറിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0475 2910231.
അപ്രന്റീസ്ഷിപ്പ് സെമിനാര്‍
നൈപുണ്യവികസന മന്ത്രാലയത്തിന്റെയും കൊല്ലം ആര്‍.ഐ.സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ബോധന-പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ തേവള്ളിയിലെ ഹോട്ടല്‍ ഓള്‍ സീസണില്‍ കെ.എം.എം.എല്‍ വെല്‍ഫെയര്‍ മാനേജര്‍ എ.എം.സിയാദ് ഉദ്ഘാടനം ചെയ്യും. കൊല്ലം, തിരുവനന്തപുരം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ്, ഷമ്മി ബേക്കര്‍ അദ്ധ്യക്ഷനാകും.
ബോധവത്കരണ ക്ലാസ്
ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്കായി മാനസികാരോഗ്യ ക്ലാസ് നടത്തി. ജില്ലാ ഹോമിയോ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രിഷ്മ ആര്‍. സുന്ദരം, കരുനാഗപ്പളളി ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: രാജീവ് എബ്രഹാം, സൈക്കോളജിസ്റ്റ് എസ്.സിസിലി എന്നിവര്‍ ക്ലാസ് നയിച്ചു. ജയില്‍ സൂപ്രണ്ട് കെ.ബി ആന്‍സര്‍ അധ്യക്ഷനായി.
അറിയിപ്പ്
ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ് പ്രവര്‍ത്തനം ചിന്നക്കടയിലെ വനശ്രീ ക്ലോപ്ലക്‌സിന് സമീപത്തെ കൊല്ലം സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയതായി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0474 2765882.
ടെന്‍ഡര്‍
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതില്‍ പെയിന്റ് ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ആറ് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2467167.