Input your search keywords and press Enter.

വീട്ടമ്മയുടെ കൊലപാതകം : മുഴുവൻ പ്രതികളെയും പിടികൂടി അടൂർ പോലീസ്

 

പത്തനംതിട്ട : അടൂർ മാരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും
പിടികൂടി അടൂർ പോലീസ്. വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒടുവിലെ അംഗത്തെയും പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്തു.

ഏനാദിമംഗലം മാരൂർ വാഴവിള പുത്തൻവീട്ടിൽ സജുവിന്റെ മകൻ ശരത് എസ്(24 ) ആണ്
പിടിയിലായത്. അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ പോലീസ്
ഇൻസ്‌പെക്ടർ പ്രജീഷ് റ്റിഡി, അടൂർ സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, മനീഷ്
എം, ധന്യ കെ എസ് , ജലാലുദ്ദീൻ റാവുത്തർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
അജിത്ത് , രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ്‌, റോബി ഐസക്, സിവിൽ പോലീസ്
ഓഫീസർമാരായ പ്രവീൺ, നിസ്സാർ എം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

കാപ്പാ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള മുൻവിരോധം നിമിത്തം കഴിഞ്ഞമാസം 19 ന് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിലാണ് ഇവരുടെ മാതാവ് ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത(64) കൊല്ലപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!