തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനവും കോട്ടയം എം ജി യൂണിവേഴ്‌സിറ്റിയും ഗവേഷണ മേഖലയിൽ ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസും സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജുവും ധാരണാപത്രം ഒപ്പിട്ടു. ബയോ സയന്സിന്റെ വിവിധ മേഖലകളായ ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, കാലാവസ്ഥാ ശാസ്ത്രം, നാനോ ടെക്‌നോളജി, സ്മാർട്ട് കൃഷി കൂടാതെ മൂല്യ വർധന തുടങ്ങിയവയിൽ ഗവേഷണം നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയിലെ പല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതിനുള്ള ആധുനിക ഗവേഷണങ്ങൾക്കിത് വഴിവെക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇതുവഴി സി ടി സി ആർ ഐ യൂണിവേഴ്സിറ്റിയുടെ
പി എച് ഡി ഗവേഷണ കേന്ദ്രമായി മാറുമെന്നും ദേശീയ അന്തർദേശീയ ഗവേഷണ പദ്ധതികൾക്ക് തുടക്കമിടുമെന്നും സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു അഭിപ്രായപ്പെട്ടു.