Input your search keywords and press Enter.

അരുവാപ്പുലം: അതിരൂക്ഷമായ കുടിവെള്ളക്ഷാമം;പരിഹാരം വേണം

 

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി , ഊട്ടുപാറ, മുതു പേഴുങ്കൽ, പടപ്പക്കൽ, എന്നീ മേഖലകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നു ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയതായി അനുവദിച്ച ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.

ഗ്രാമപഞ്ചായത്തിന്‍റെ ഈ ഭാഗങ്ങളിൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം പുതിയ പദ്ധതി വന്നതോടുകൂടി പലസ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടിയും കേടുപാടുകൾ സംഭവിച്ചു കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലാണ്

അടിയന്തരമായി അധികാരികൾ ജനങ്ങളുടെ ഈ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തി ഇല്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള നിവേദനം പത്തനംതിട്ട ജില്ലാ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്കും കോന്നി അസിസ്റ്റൻറ് എൻജിനീയർക്കും നൽകിയിട്ടുള്ളതാകുന്നു .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ടി ഡി , ബാബു എസ്, മിനി ഇടിക്കുള, സ്മിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിവേദനം നൽകിയത്.

error: Content is protected !!