Input your search keywords and press Enter.

അരികൊമ്പന്‍ എന്ന പേര് പാടില്ല : ആനയിറങ്കല്‍ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പ് പിടികൂടരുത്

 

ഇടുക്കി ജനം വിശ്വസിക്കുക ആനയിറങ്കല്‍ എന്ന സ്ഥലത്ത് ആണ് വനം വകുപ്പ് പേരിട്ട “അരിക്കൊമ്പന്‍” ഇറങ്ങിയതും നാശം വിതച്ചതും . ആനയിറങ്കല്‍ എന്ന സ്ഥലത്ത് കാട്ടാന സഞ്ചരിച്ച പാതയാണ് .അതിനാല്‍ ആണ് ആനയിറങ്കല്‍ എന്ന പേര് വന്നത് .അവിടെ സെറ്റില്‍മെന്‍റ് കോളനി നിര്‍മ്മിച്ചത് സര്‍ക്കാര്‍ ആണ് . ആ പ്രദേശത്ത് ടൂറിസ്റ്റ് സാധ്യത ഉണ്ടെന്നു കരുതി കോട്ടേജുകള്‍ നിര്‍മ്മിച്ചതും ആളുകള്‍ കൂട്ടമായി വന്നു സ്ഥലം വാങ്ങി വീട് വെച്ചതും ഭൂ മാഫിയ ഇടപെടലുകള്‍ ആണ് .

ആനയിറങ്കല്‍ സ്ഥലം എന്നാണു പേര് .ആന ഏതു സമയത്തും ഉണ്ട് .അത് അവരുടെ ആവസ്ഥ സ്ഥലം ആണ് അവര്‍ കിടന്നു ഉറങ്ങുന്ന സ്ഥലം .സഞ്ചരിക്കുന്ന സ്ഥലം .അവിടെ കടന്നു ചെന്ന് ഭൂമി വാങ്ങിയവര്‍ വീട് നിര്‍മ്മിച്ചവര്‍ ആണ് എല്ലാവരും .വന്യ മൃഗങ്ങള്‍ കഴിയുന്ന സ്ഥലം കയ്യേറി ആണ് പല നിര്‍മ്മാണ പ്രവര്‍ത്തനം .

നിങ്ങള്‍ പേരിട്ടു വിളിച്ച അരിക്കൊമ്പന്‍ കിടക്കുന്നതും സഞ്ചരിക്കുന്നതും തീറ്റ തേടുന്ന സ്ഥലത്തും മനുക്ഷ്യര്‍ കടന്നു ചെന്ന് കയ്യേറി . ഇവിടെ വന്യ മൃഗങ്ങള്‍ക്കും ജീവിക്കണം .അവിടെ കോട വാറ്റി ചാരായം എടുക്കുന്ന ആളുകള്‍ ഉണ്ട് . വലിയ തോതില്‍ ആണ് ചാരായം വാറ്റുന്നത് . അത് അവസാനിപ്പിക്കുക . ആനകള്‍ക്ക്ഘ്രാണ ശേഷി ഏഴു മടങ്ങ്‌ ആണെന്ന് “ആന “എന്ന പുസ്തകം എഴുതിയ മുന്‍ വനം വകുപ്പ് ജീവനക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ചിറ്റാര്‍ ആനന്ദന്‍ “കോന്നി വാര്‍ത്തയോട്” പറഞ്ഞു.പഞ്ചസാര മണം പിടിച്ചും ഇവന്‍ എത്തും .
വനം വകുപ്പിന് കേന്ദ്ര നിയമം അനുസരിച്ച് കാട്ടാനകളെ പിടിക്കാന്‍ നിയമം ഇല്ല . 1977 ല്‍ നിയമം മൂലം നിരോധിച്ച കാര്യം ആണ് . ശല്യക്കാരായ കാട്ടാനകളെ ഉള്‍ വനത്തില്‍ എത്തിക്കണം .പിടിക്കാനോ കൂട്ടില്‍ പാര്‍പ്പിക്കാനോ പരിശീലനം നല്‍കുവാനോ വനം വകുപ്പിന് അധികാരം ഇല്ല .

 

error: Content is protected !!