Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (18/09/2023)

പൈതൃകം-2023 കാര്‍ഷിക മേള ഇന്ന്

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്കിന്റെ പൈതൃകം-2023 കാര്‍ഷിക മേള ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 10 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനാകും. മേളയില്‍ കാര്‍ഷികരംഗത്തെ പഴയതും പുതിയതുമായ കാര്‍ഷിക യന്ത്രങ്ങള്‍, പരമ്പരാഗതവും നൂതനവുമായ വിത്തിനങ്ങള്‍, വിവിധ ജീവാണുവളങ്ങള്‍, ജൈവവളങ്ങള്‍, ജൈവകീട നാശിനികള്‍ തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ഉത്പാദനോപാധികള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൃഷിയിടത്തില്‍ നെല്‍ കൃഷി ഡ്രോണിന്റെ പ്രദര്‍ശനവും നൂതന സാങ്കേതികവിദ്യ പ്രവര്‍ത്തനം പരിചയപ്പെടുത്തലും ഉണ്ടായിരിക്കും.

മേളയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര, കൊടുമ്പ്, അകത്തെത്തറ, മലമ്പുഴ, പുതുശ്ശേരി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. ധനരാജ്, സുനിത അനന്തകൃഷ്ണന്‍, രാധികാ മാധവന്‍, എന്‍. പ്രസീത, പി. ഉണ്ണികൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കോമളം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ശോഭന, പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ, മലമ്പുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ദീപ്തി, മരുതറോഡ് കൃഷി ഓഫീസര്‍ എം.എന്‍ സുഭാഷ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.സി ജയപാലന്‍ എന്നിവര്‍ പങ്കെടുക്കും.

 

കര്‍ട്ടന്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനിയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സെമിനാര്‍ ഹാള്‍, അഡ്വാന്‍സ് കമ്മ്യൂണിക്കേഷന്‍ ലാബ് എന്നിവിടങ്ങളിലെ കര്‍ട്ടനുകള്‍ മാറ്റുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനിയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 വിലാസത്തില്‍ അയക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466-2260350

 

ജേഴ്സി-ഷോര്‍ട്ട്‌സ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനിയറിങ് കോളെജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് ജേഴ്സി, ഷോര്‍ട്ട്‌സ്, ലോവേര്‍സ് എന്നിവ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 വിലാസത്തില്‍ അയക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466-2260350

 

അംഗത്വം പുതുക്കല്‍ ക്യാമ്പ് 20 ന്

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതുതായി അംഗത്വം എടുക്കുന്നതിനും നിലവില്‍ അംഗങ്ങളായിട്ടുളളവര്‍ക്ക് കുടിശ്ശികയായ അംശാദായം അടച്ച് അംഗത്വം നിലനിര്‍ത്തുന്നതിനുമായി സെപ്റ്റംബര്‍ 20 ന് നെന്മാറ അയിലൂര്‍ റോഡിലുള്ള പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ക്യാമ്പ് നടത്തുന്നു. എല്ലാ അംഗങ്ങളും അവസരം ഉപയോഗപ്പെടുത്തണമെന്ന് കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എം.പി പ്രഭാത് അറിയിച്ചു. ഫോണ്‍: 04923-244070.

 

പഠനമുറി പദ്ധതി: അപേക്ഷ 30 വരെ

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുളള വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍ എയ്ഡഡ്, സ്പെഷ്യല്‍ സാങ്കേതിക കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുടെ രക്ഷിതാക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള 800 ചതുരശ്രയടിയില്‍ താഴെ വിസ്തിര്‍ണമുള്ള വാസയോഗ്യമായ വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഇതിനു മുമ്പ് പഠനമുറി നിര്‍മാണ ധനസഹായം ലഭിക്കാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

അപേക്ഷകള്‍ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രം, ഉടമസ്ഥാവകാശ സാക്ഷ്യപത്രം, വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍നിന്നും വീട് വാസയോഗ്യമാണെന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്നുമുള്ള സാക്ഷ്യപത്രം, റേഷന്‍-ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍, രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് പകര്‍പ്പ്, വിദ്യാര്‍ത്ഥി/അപേക്ഷകന്റെ ഫോട്ടോ എന്നിവ സഹിതം മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്ക് മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഫോണ്‍: 8547630132

 

കോഴ്‌സ് പ്രവേശനം

വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കെല്‍ട്രോണ്‍ പാലക്കാട് മുഖേന നടത്തി വരുന്ന മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വേര്‍ഡ് പ്രൊസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി ആന്‍ഡ് എം.എസ് ഓഫീസ്) എന്നീ രണ്ട് കോഴ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം തുടങ്ങും. താത്പര്യമുള്ള വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ വിശദ വിവരങ്ങള്‍ക്കായി പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633

 

ഗ്രാസ്‌കട്ടര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കെ.പി.ഐ.പി-ഡാം സേഫ്റ്റി എ.എം-പര്‍ച്ചേസിങ് ഗ്രാസ്‌കട്ടര്‍ ഫോര്‍ മെയിന്റനന്‍സ് ഓഫ് എര്‍തേണ്‍ ഡാം ആന്‍ഡ് പ്രിമിസസ് ഫോര്‍ ദി ഇയര്‍ 2023-24 എന്ന പ്രവൃത്തിയിലുള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ ഡാം ടോപ്പില്‍ കാടുവെട്ടുന്നതിന് രണ്ട് ഗ്രാസ്‌കട്ടര്‍ വാങ്ങുന്നതിനായി അംഗീകൃത ഏജന്‍സികളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സെപ്റ്റംബര്‍ 21 ന് ഉച്ചക്ക് രണ്ടിനകം നല്‍കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04924 238227

 

ചിറ്റൂര്‍ കോളെജില്‍ സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്സില്‍ ഒ.ബി.എക്സ് വിഭാഗത്തിലും ഒന്നാം വര്‍ഷ എം.എ തമിഴിന് ഓപ്പണ്‍-2, മുസ്ലിം-2, ഇ.ഡബ്ല്യൂ.എസ്-2, എസ്.സി-2, എസ്.ടി-1, തമിഴ് ഭാഷ ന്യൂനപക്ഷം-1, സ്പോര്‍ട്സ്-1, ലക്ഷദ്വീപ്-1, പി.ഡബ്ല്യൂ.ഡി-1 എന്നിങ്ങനെയുമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ രാവിലെ 10 ന് ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446011887

 

മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് ജില്ലയില്‍

പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് (സെപ്റ്റംബര്‍ 19) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 ന് എത്തന്നൂര്‍ വി.ജി.യു.പി.എസിന്റെയും 11 ന് കൊടുവായൂര്‍ ജി.ജി.എല്‍.പി.എസിന്റെയും കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12 ന് ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.എച്ച്.എസ് ഗ്രൗണ്ട് ഉദ്ഘാടനം, 12.30 ന് ജി.യു.പി.എസ് പുതിയങ്കം കെട്ടിടോദ്ഘാടനം എന്നിവ മന്ത്രി നിര്‍വഹിക്കും.

 

പുതിയങ്കം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും

കിഫ്ബി ഒരു കോടി വിനിയോഗിച്ച് പുതിയങ്കം ഗവ യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെയും ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 19) ഉച്ചയ്ക്ക് 12.30 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്തംഗം പി.എം അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവയ്ക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ഫസീല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, സമഗ്രശിക്ഷ കേരളം ഡി.പി.സി കെ. ജയപ്രകാശ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി ദിമിത്രോവ്, വിദ്യാകരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ വി.ജെ ജോണ്‍സണ്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം: സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന്

സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റംബര്‍ 19 ന് രാവിലെ പത്തിന് ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ചിറ്റൂര്‍ തത്തമംഗലം ചെയര്‍പേഴ്സണ്‍ കെ. കവിത, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0 ക്യാമ്പയിന്‍ 20 മുതല്‍

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ ബാലമിത്ര 2.0 ക്യാമ്പയിന്‍ സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നടത്തുന്നു. രോഗം തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗ പകര്‍ച്ചയും ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെയാണ് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പുതിയ 211 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

സ്‌കൂള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിപാടിയെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വിശദീകരിക്കുകയും കുട്ടികള്‍ വീടുകളില്‍ പോയി രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍, മാര്‍ഗങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലാസ് അധ്യാപകരെ അറിയിക്കുകയും വേണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറും. മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും.

വായുവിലൂടെ രോഗ സംക്രമണം നടത്തുന്ന പകര്‍ച്ചാവ്യധിയാണ് കുഷ്ഠം. ചികിത്സ സ്വീകരിക്കാത്ത രോഗബാധിതര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന തടിച്ചതോ സ്പര്‍ശനശേഷി കുറഞ്ഞതുമായ പാടുകളാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വകുപ്പ് കൂടാതെ തദ്ദേശഭരണ വകുപ്പ്, പട്ടികവര്‍ഗ്ഗ തൊഴില്‍ വകുപ്പ് പോലുള്ള വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബലമിത്ര 2.0 നടത്തുന്നത്. ബാലമിത്ര 2.0 നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യായന വര്‍ഷം കേരള ഗവ സി.ബി.എസ്.ഇ, ഐ.സി.എസ്.സി എന്നീ അംഗീകൃത പാഠ്യപദ്ധതിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ക്ഷേമനിധി രേഖകളായ അംഗത്വകാര്‍ഡ്, അംശാദായ പാസ് ബുക്ക്, അംഗത്തിന്റെ നാഷണലൈസ്ഡ് ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 30 നകം ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358

 

കണ്‍സ്യൂമബിള്‍ ഐറ്റംസ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡി1/ക്വട്ടേഷന്‍ നമ്പര്‍ 20/2324, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ് വിതരണം ചെയ്യല്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260565

 

പെഡസ്ട്രല്‍ ഫാന്‍, വാക്വം ക്ലീനര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പെഡസ്ട്രല്‍ ഫാന്‍, വാക്വം ക്ലീനര്‍ എന്നിവ വാങ്ങുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡി1/ക്വട്ടേഷന്‍ നമ്പര്‍ 18/2324, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണി ക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പെഡസ്ട്രല്‍ ഫാന്‍, വാക്വം ക്ലീനര്‍ എന്നിവ വാങ്ങല്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളെജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തില്‍ അയക്കണം. സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466-2260350

 

കടമുറികള്‍ ലേലം 23 ന്

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഒന്ന്, രണ്ട് നമ്പര്‍ കടമുറികളുടെ ലേലം സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ/അയല്‍ക്കൂട്ടം എന്നിവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയത്ത് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2543310, 8281040602

 

പരിസ്ഥിതി കാവല്‍ സംഘം യോഗം 23 ന്

കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന മലിനീകരണങ്ങളും അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 11.30 ന് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ പരിസ്ഥിതി കാവല്‍ സംഘം യോഗം ചേരും. വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി എന്നീ പ്രദേശങ്ങളിലെ വ്യവസായിക മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച രേഖാമൂലമുള്ള പരാതികള്‍ സെപ്റ്റംര്‍ 21 ന് വൈകിട്ട് നാലിനകം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പരിസിസ്ഥിതി കാവല്‍ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷനു പിറകുവശം, പാലക്കാട്-678001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഇ-മെയില്‍: [email protected] ഫോണ്‍: 04912-505385, 505408

 

സര്‍വ്വേയര്‍ നിയമനം: അപേക്ഷ 23 വരെ

ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വേ ഖാരിഫ് 2023 ന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിലെ ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ സര്‍വ്വേക്കായി വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വ്വേയര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.സി/ ഡിപ്ലോമ അഗ്രികള്‍ച്ചര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരായിരിക്കണം. ഒരു പ്ലോട്ട് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് 10 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അനുബന്ധരേഖകളോടൊപ്പം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 23 നകം അലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04922222480

 

സി.എന്‍.സി പ്രോഗ്രാമര്‍ കോഴ്സിന് അപേക്ഷിക്കാം

മലമ്പുഴ ഗവ ഐ.ടി.എ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നടത്തുന്ന സി.എന്‍.സി ഓപ്പറേറ്റര്‍ കം പ്രോഗ്രാമര്‍ (ടെര്‍ണിങ് ആന്‍ഡ് മില്ലിങ്) കോഴ്സിന് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു ആണ് യോഗ്യത. മെക്കാനിക്കല്‍ സ്‌കീമില്‍ ഉള്‍പ്പെട്ട ഐ.ടി.ഐ ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9633361623, 9846861642

 

ലക്ച്ചറര്‍, ട്രേഡ്സ്മാന്‍ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ലക്ച്ചറര്‍ ഇന്‍ കെമിസ്ട്രി, ട്രേഡ്സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് തസ്തികകളില്‍ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് ലക്ച്ചറര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി/ കെ.ജി.സി.സി.ഇ/എന്‍.റ്റി.സി/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ട്രേഡ്സ്മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

 

ചിറ്റൂര്‍ കോളെജില്‍ സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്‌സില്‍ ഒ.ബി.എക്‌സ് വിഭാഗത്തിലും ഒന്നാം വര്‍ഷ എം.എ തമിഴിന് ഓപ്പണ്‍-2, മുസ്ലിം-2, ഇ.ഡബ്ല്യൂ.എസ്-2, എസ്.സി-2, എസ്.ടി-1, തമിഴ് ഭാഷ ന്യൂനപക്ഷം-1, സ്‌പോര്‍ട്‌സ്-1, ലക്ഷദ്വീപ്-1, പി.ഡബ്ല്യൂ.ഡി-1 എന്നിങ്ങനെയുമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 10 ന് ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446011887

 

കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കേരള ഗവ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് പാലക്കാട്, മഞ്ഞക്കുളം റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 7559984221, 7561866186

 

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അട്ടപ്പാടി ഗവ ഐ.ടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-അരിത്തമാറ്റിക് കം ഡ്രോയിങ് തസ്തികയിലാണ് ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബിരുദം അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമ/ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446910041

error: Content is protected !!