Input your search keywords and press Enter.

റാന്നി ബി.ആർ സിയിലെ വാര്‍ത്തകള്‍ ( 13/02/2024 )

പുസ്തകത്താലവുമായി റാന്നി ബി.ആർ സി യിലെ വായനക്കൂട്ടം

സമഗ്ര ശിക്ഷ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ബഡ്ഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാലയ്ക്ക് റാന്നി ബിആർസിയിൽ തുടക്കമായി.എച്ച് എം ഫോറം കൺവീനർ ഷാജി തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജെസ്സി അലക്സ് ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു.

 

ബി.പി.സി ഷാജി എ സലാം,വിദ്യാരംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ മിനി പി. ശ്രീധർ, ട്രെയിനർ എസ്. അബ്ദുൽ ജലീൽ, സി.ആർ.സി കോ-ഓർഡിനേറ്റർ റോബി, റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.വ്യക്തിയെ ഭാവനയുടെ ലോകത്തിലൂടെ സഞ്ചരിക്കാൻ സർഗാത്മക ശേഷി കൂടിയേ തീരൂ. പഴമയിൽ നിന്ന് പുതിയവ കണ്ടെത്താനുള്ള ക്രിയാത്മക ശേഷി വികസനത്തിന് വായന ഏറെ പ്രാധാന്യമുള്ള ഒന്നാണ്.ശരീരത്തിന് വ്യായാമം എന്നപോലെ മനസ്സിന്റെ വ്യായാമം ആണ് വായന. പുതുതലമുറ വായനയിൽ നിന്നും അകന്നുപോകുന്ന അവസ്ഥ പരിഹരിക്കപ്പെടേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.

 

വായന എന്ന സംസ്കാരം തിരിച്ചുപിടിക്കുവാൻ പുതുതലമുറയെ വായനയിലേക്ക് എങ്ങനെ നയിക്കാം എന്നുള്ളതാണ് വായനക്കൂട്ടം അധ്യാപക ശില്പശാല കൊണ്ട് ലക്ഷ്യമിടുന്നത്

സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (എലിമെൻററി) പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് ഫെസ്റ്റ് നടത്തി

സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (എലിമെൻററി) പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് ഫെസ്റ്റ് നടത്തി. റാന്നി ബി.ആർ. സിയിൽ നടന്ന പരിപാടി പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി.ജെ ഷിജിത അധ്യക്ഷത വഹിച്ചു.

 

ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി വിഷയാവതരണം നടത്തി. ബി.പി.സി ഷാജി.എ. സലാം, എച്ച്.എം. ഫോറം കൺവിനർ ഷാജി തോമസ്, വിധികർത്താക്കളായ വർഗീസ് മാത്യു, ബീനാമ്മ കോശി, സി. ആർ സി കോ -ഓർഡിനേറ്റർ റോബി റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാ ബന്ധിതവും ആക്കുന്നതിന് വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് സയൻസ് ഫെസ്റ്റും സയൻസ് ക്വിസ്സും നടത്തുന്നത്. ഉപജില്ലാതല ഗവേഷണാത്മക പ്രോജക്ട് അവതരണത്തിൽ വിവിധ സ്കൂളുകളിലെ എഴാം ക്ലസ്സ് വിദ്യാത്ഥികളും അധ്യാപകരും പങ്കെടുത്തു.

 

error: Content is protected !!