Input your search keywords and press Enter.

അടൂര്‍ നഗരസഭ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

 

61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സൗജന്യവും സമഗ്രവുമായ ചികിത്സയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഇതിനോടാനുബന്ധിച്ച് അടൂര്‍ നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് നിര്‍വഹിച്ചു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യ മേഖലയില്‍ പുതിയ കാല്‍വെപ്പാണ് നഗരസഭ നടത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററില്‍ പ്രാരംഭഘട്ട രോഗനിര്‍ണ്ണയം, രോഗം വരാതിരിക്കാനുള്ള ആരോഗ്യ വ്യായാമ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക,പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ഏഴ് മണി വരെ പ്രവര്‍ത്തിക്കുന്ന വെല്‍നസ് സെന്ററില്‍ പരിശോധന മുറി, നിരീക്ഷണ മുറി, വെല്‍നെസ്സ് റൂം, കാത്തിരിപ്പ് കേന്ദ്രം, ഫാര്‍മസി, ലാബ് കം സ്‌റ്റോര്‍ എന്നീ സൗകര്യങ്ങളുണ്ട്.

പറക്കോട് അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ നടന്ന ചടങ്ങില്‍
ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സലാ പ്രസന്നന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി സജി, കെ ഗോപാലന്‍, കെ മഹേഷ് കുമാര്‍, നഗരസഭ സെക്രട്ടറി എം രാജു, നഗരസഭാഗംങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!