നിര്‍മാണം 44 ലക്ഷം രൂപ ഉപയോഗിച്ച്
അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് റൂം, ഡോക്യുമെന്റ് റൂം, വെയിറ്റിംഗ് ഏരിയ, ക്ലീനിംഗ് റൂം, ടോയ്ലറ്റ് എന്നിവയാണുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഴുവനായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നത്.
ചടങ്ങില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രാമ പഞ്ചായത്ത് അംഗം കെ സൂര്യകല, എം ആര്‍ എസ് ഉണ്ണിത്താന്‍, എം കെ ഉദയകുമാര്‍, കെ കെ അശോകന്‍, സഹദേവനുണ്ണിത്താന്‍, ഡോ ഗീത, സ്റ്റമേഴ്സണ്‍ തോമസ്, എ ഇ റീബ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.