Input your search keywords and press Enter.

മുറിഞ്ഞകൽ കൂടൽ രാജഗിരി റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു

15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി 15 കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്.

 

ഇരുതോട്,കാരയ്ക്കക്കുഴി, പാലങ്ങളും പുനർ നിർമ്മിച്ചു. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ കലഞ്ഞൂർ പത്തനാപുരം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമായി കോന്നി പത്തനംതിട്ട കൂടൽ കലഞ്ഞൂർ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന പാതയായി മാറി.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കലഞ്ഞുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പ വല്ലി അധ്യക്ഷയായി.പരക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി വി ജയകുമാർ, സുജ അനിൽ,പഞ്ചായത്ത്‌ അംഗങ്ങളായ സുഭാഷിണി, അജിത,അലക്സണ്ടർ ഡാനിയേൽ, അശോകൻ സി കെ, അമ്പിളി മോഹൻ, ചന്ദ്ര ബോസ്,ഉന്മേഷ് വി, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

error: Content is protected !!