വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മാർച്ച് 16 (ശനിയാഴ്ച)നു രാവിലെ 10 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് താഴെ പറയുന്ന ജോലികളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.
ജോലി : ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ (പുരുഷന്മാർ)
യോഗൃത : ഐ ടി ഐ -ഓട്ടോ ഇലക്ട്രീഷ്യൻ ,വെൽഡർ, ഫിറ്റർ
ജോബ് ഐ ഡി : 28085
ഒഴിവുകൾ : 35
ജോലി സ്ഥലം : യു എ ഇ
വയസ് : 18 മുതൽ 24 വരെ
ജോലി : ഷീറ്റ് മെറ്റൽ ഫാബ്രിക്കേറ്റർ & വെൽഡർ (പുരുഷന്മാർ) നിർമ്മാണ മേഖല
യോഗൃത : ഐ ടി ഐ /ഡിപ്ലോമ
ജോബ് ഐ ഡി : 28320
ഒഴിവുകൾ : 1000
ജോലി സ്ഥലം : ഓസ്ട്രേലിയ
മുൻപരിചയം : ഒന്ന് മുതൽ രണ്ടു വര്ഷം
വയസ്സ് : 23 മുതൽ 35 വരെ
ജോലി : എഞ്ചിനീയർ ട്രെയിനി / ഡിപ്ലോമ ട്രെയിനി (സ്ത്രീകൾ)
യോഗൃത : ബി ടെക് /ഡിപ്ലോമ (ഇലക്ട്രോണിക്സ് ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇൻസ്ട്രുമെന്റെഷൻ, മെക്കാട്രോണിക്‌സ് അല്ലെങ്കിൽ തത്തുല്യം)
ജോബ് ഐ ഡി : 28620
ഒഴിവുകൾ : 120
ജോലി സ്ഥലം : ഇന്ത്യ
വയസ്സ് : 19 മുതൽ 24 വരെ
ജോലി : ടെക്‌നിഷ്യൻ (പുരുഷന്മാർ)
യോഗൃത : ഐ ടി ഐ /ഡിപ്ലോമ (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റെഷൻ)
ജോബ് ഐ ഡി : 28328
ഒഴിവുകൾ : 20
ജോലി സ്ഥലം : യു എ ഇ
വയസ്സ് : 20 മുതൽ 30 വരെ
അപേക്ഷിക്കേണ്ട വിധം
കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ ന്റെ DWMS Connect ആപ്പ് വഴിയാണ് മേല്പറഞ്ഞ തൊഴിലുകളിലേക്ക് അപേക്ഷിക്കേണ്ടത്. ആപ്പ് ഡൗൺലോഡ് ചെയ്ത് റജിസ്ട്രേഷൻ പൂർത്തിയാക്കി ജോബ് ഐ ഡി സേർച്ച് ചെയ്ത് അപേക്ഷിക്കാം.
സ്വയം അപേക്ഷിക്കാൻ കഴിയാത്തവർക്ക് കമ്മ്യൂണിറ്റി അംബാസിഡർ വഴിയോ, ജോബ് സ്റ്റേഷൻ മുഖേനയോ അപേക്ഷിക്കാവുന്നതാണ്. പഞ്ചായത്ത് തല ആലോചനയോഗം നടക്കുന്ന അവസരങ്ങളിൽ അവിടെ വച്ചും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സൗകര്യം ഒരുക്കുന്നതാണ് . മേല്പറഞ്ഞ ഒരു രീതിയിലും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് മാർച്ച് 16 നു പകൽ 10 മണിക്ക് മുൻപായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ചു റിക്രൂട്ടമെന്റിൽ പങ്കെടുക്കാം.
കോൺടാക്റ്റ് വിവരങ്ങൾ
🗺️ തിരുവല്ല നിയമസഭാ മണ്ഡലം –
🏡 JobStation – പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് 8714699500
🗺️ ആറന്മുള – നിയമസഭാ മണ്ഡലം
🏡 JobStation -കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 8714699495
🗺️ കോന്നി- നിയമസഭാ മണ്ഡലം
🏡 JobStation -കോന്നി സിവിൽ സ്റ്റേഷൻ 8714699496
🗺️ റാന്നി നിയമസഭാ മണ്ഡലം
🏡 JobStation -റാന്നി ബ്ലോക്ക്പഞ്ചായത്ത് 8714699499
🗺️ അടൂര്‍ നിയമസഭാ മണ്ഡലം
🏡 JobStation – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 8714699498