സ്ഥാപനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പ്രോട്ടോകോളില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഹരിതകേരളമിഷന് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ജി രാജേന്ദ്രന് വിഷയാവതരണം നടത്തി. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ 31 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ രാജേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്പേഴ്സന് ഗീത റാവു, വാര്‍ഡ് അംഗങ്ങളായ എസ് ജയന്, ഗിരീഷ് കുമാര്‍, മോനി ബാബു, മറിയാമ്മ ബിജു, കെ കെ അമ്പിളി, ഷിനുമോള്‍ എബ്രഹാം, ചിഞ്ചു, കെ സി പവിത്രന്, നവകേരള കര്‍മ്മപദ്ധതി ജി അനില്‍ കുമാര്‍,പി എ ഷാജു, നിസാമുദ്ദിന് തുടങ്ങിയവര്‍ പങ്കെടുത്തു.