സ്ഥാപനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പ്രോട്ടോകോളില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഹരിതകേരളമിഷന് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ജി രാജേന്ദ്രന് വിഷയാവതരണം നടത്തി. പ്രവര്‍ത്തനമികവിന്റെ…
Recent Comments