ഉയർത്തെഴുനേൽപ്പിന്‍റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച് കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ സന്ദേശം നൽകി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ, ഡി സി സി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി ഐവാൻ വകയാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം പി.എച്ച് ഫൈസൽ, സൗദറഹിം, പ്രിയ. എസ്. തമ്പി, രഞ്ചു . ആർ, അർച്ചന ബാലൻ, സിന്ധു സന്തോഷ്, ജഹറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.