Input your search keywords and press Enter.

ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

 

വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല.വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി.പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു .

വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം.പകരം ക്രമീകരണത്തിന് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്

Source
error: Content is protected !!