Input your search keywords and press Enter.

കലഞ്ഞൂർ,പാടം സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചു

 

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് രണ്ടു കോടി രൂപയും പാടം ഗവ. എൽ പി സ്കൂളിനു ഒരു കോടി രൂപയുമാണ് കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്.

കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ പൂർത്തികരണത്തിനാണ് രണ്ടു കോടി രൂപ അനുവദിച്ചത്.ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കലഞ്ഞൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.

മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ വനത്തിനോട് അടുത്ത് സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാടം സർക്കാർ എൽ പി സ്കൂൾ.കൊല്ലം ജില്ലയിലെ വെള്ളംതെറ്റി പട്ടിക വർഗ കോളനിയിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിനു പുതിയ കെട്ടിടം വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.

അഡ്വ. കെ. യു.ജനീഷ് കുമാർ എം എൽ എ വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് സ്കൂളുകളുടെ വികസനത്തിനു തുക അനുവദിച്ചത്.പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

error: Content is protected !!