Input your search keywords and press Enter.

പാലക്കാട് പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഉല്‍പ്പന്നത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. സ്റ്റോക്ക് ബോര്‍ഡ്, ഡെന്‍സിറ്റി, സൗജന്യ എയര്‍ ഫില്ലിംഗ്, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തി. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ദ്വിഭാഷാ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ വി.എച്ച് മുസ്തഫ, പി.അംബിക, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, എസ്.രഞ്ജിത്ത് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഫോട്ടോ: പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

error: Content is protected !!