Input your search keywords and press Enter.

കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു: 14 മരണം : 60 പേര്‍ക്ക് പരിക്ക്

കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു : 14 മരണം: 60 പേര്‍ക്ക് പരിക്ക്

മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ 14 മരണം . മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്ക് ഉണ്ട് . പന്ത്നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപ മാണ് സംഭവം . പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്.100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ അറിയിച്ചു.

error: Content is protected !!