ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന, 100 ശതമാനം ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടു ആണ് യോഗ്യത. www.fcikerala.org എന്ന് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ഓഫീസില്‍നിന്ന് നേരിട്ടും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 31ന് വൈകിട്ട് അഞ്ച് മണി. വിലാസം: ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഷാടവര്‍, വടക്കഞ്ചേരി പി.ഒ, പാലക്കാട് 678683. ഫോണ്‍: 04922 256677, 9142190406, 9605724950, 9946883190.
ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് (ഓണേഴ്‌സ്) കോഴ്സിന്റെ 2024-28 ബാച്ചിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961144.
കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റ് മാര്‍ക്കറ്റ്
കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് മെയ് 21 മുതല്‍ ജൂണ്‍ 15 വരെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുറക്കുമെന്ന് കെ.എസ്.സി.സി.എഫ് റീജ്യണല്‍ മാനേജര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ ബാഗ്, നോട്ടുബുക്കുകള്‍, സ്‌കൂള്‍ സ്‌റ്റേഷനറി ഐറ്റങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.