Input your search keywords and press Enter.

കോന്നിയിലും പന്തളത്തും ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

കോന്നിയിലും പന്തളത്തും ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് (23) ആണ് മരിച്ചത്. കോന്നി പൂവന്‍പാറയില്‍ വെച്ചു നിര്‍ത്തിയിട്ട നാഷണല്‍ ലോറിയുടെ മുന്നിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. വെളുപ്പിനെ ഒരു മണിയോടെ ആണ് സംഭവം. അര മണിക്കൂര്‍ നേരം റോഡില്‍ കിടന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍, ഫുഡ്‌ ഡെലിവറി ബോയി എന്നീ നിലയില്‍ ജോലി നോക്കി വന്നിരുന്നു. നിലവില്‍ പത്തനാപുരത്തെ വീട്ടില്‍ ആണ് താമസം. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സഹോദരി: ശാരിക

പന്തളത്ത് ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ ഇടിച്ചു ഉള്ളന്നൂര്‍ പുളിമൂട്ടില്‍ സജി നിവാസില്‍ വിജയന്‍റെ മകന്‍ ആദര്‍ശ് (21) ആണ് മരിച്ചത്. പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപം ആണ് അപകടം നടന്നത്. പറന്തല്‍ മാര്‍ ക്രിസോസം കോളേജിലെ വിദ്യാര്‍ഥി ആണ്.

error: Content is protected !!