Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (21/05/2024)

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍  ജില്ലാ ജനറല്‍ ബോഡി പെരുനാട്ടില്‍

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ബോഡി യോഗം ഈമാസം 29ന് പെരുനാട് മാത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, സി.ഇ.ഒ. എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും കൃത്യമായി പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.എസ്. മോഹനനും സെക്രട്ടറി കെ.കെ ശ്രീധരനും അഭ്യര്‍ത്ഥിച്ചു.

റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-22, 2022-23, 2023-24 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടിക ജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്നും നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്സി /എസ്റ്റി യുടെ ഭാഗമായി സ്റ്റൈപന്റോടെ ഒരുവര്‍ഷം നീളുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18-30 വയസ്. കുടുംബ വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈമാസം 30 നകം റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ കാര്‍ഡുമായി ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 04735224388.

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.റ്റി.യുടെയും പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യവും സ്റ്റൈപന്റോടുകൂടിയതുമായ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക്, പ്ലസ്ടു/ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ളതും പ്രായപരിധി 18 നും 30 നും മധ്യേയുമുള്ളവര്‍ക്കാണ് അവസരം. 2021 ഏപ്രില്‍ 01 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. താല്‍പ്പര്യമുള്ള മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ ഈമാസം  31 ന് മുമ്പായി മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:- 0469 2785434

തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ്  സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെയും പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍  ജില്ലയിലുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഉദ്ദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന വിവിധ സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക്  താല്‍പര്യമുള്ള പ്ലസ് ടു വും ഉയര്‍ന്ന യോഗ്യതയുള്ളതുമായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളതും 18 നും 30 നും മധ്യേ പ്രായമുള്ളതുമായ തിരുവല്ല താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍  തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. 2021 മാര്‍ച്ച് ഒന്നിനും അതിന് ശേഷവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ മാത്രം ഹാജരായാല്‍ മതി. ഫോണ്‍ :0469-2600843

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ്  സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുളളവര്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ജില്ലയിലെ പഠനകേന്ദ്രം: വേദഗ്രാം ഹോസ്പിറ്റല്‍, ആറ്റരികം, ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട ഫോണ്‍: 9656008311.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു സയന്‍സ്/ വി.എച്ച്.എസ്.സി/ ഐ.ടി.ഐ./ കെ.ജി.സി.ഇ. പാസായ വിദ്യാര്‍ഥികള്‍ക്ക് ഈമാസം 31 നകം www.polyadmission.org/let എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി./എസ്.റ്റി/ഒ.ഇ.സി./ഒ.ബി.സി.-എച്ച്  വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862297617, 8547005084, 9446073146.

ജില്ലയില്‍ (22) റെഡ് അലര്‍ട്ട്;  (23) മഞ്ഞ

പത്തനംതിട്ട ജില്ലയില്‍  (22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  (23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയ്ക്കുള്ളത്. 22 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. 22 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. 23 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. .

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം: കളക്ടര്‍

കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകടഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണം. സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി ലഭിച്ചിട്ടുള്ള പരാതികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. .

ഒരു കാരണവശാലും നദികളില്‍ ഇറങ്ങരുത്

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീന്‍പിക്കാനോ ഇറങ്ങരുത്. നദികള്‍ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം. .

മണ്ണിടിച്ചില്‍, പ്രദേശിക വെള്ളപ്പൊക്കം; ജാഗ്രത പുലര്‍ത്താം

ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കുടുതല്‍ സാധ്യതയുണ്ട്. മലയരോ മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. .

അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്വകാര്യവൃക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ച് നീക്കണമെന്ന് പഞ്ചായത്ത് സെകട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഇതിന്‍ മേലൂണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30 (2വി) പകാരം ഉടമസ്ഥര്‍ക്കായിരിക്കും. കുറ്റിക്കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ അവയും ഒഴിവാക്കണമെന്ന് സ്രെകട്ടറി നിര്‍ദേശിച്ചു. .

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍: 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍: 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍: 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍: 0468 2240087 , 9446318980

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍:കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

23) മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിന് പകരം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലാവും കായികക്ഷമത പരീക്ഷ നടക്കുക.

ഈമാസം 23, 24, 27, 28 എന്നീ തീയതികളിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ അതേ തീയതിയിലൂം സമയത്തും ഹാജരാകണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധെപ്പടണം. ഫോണ്‍: 0468 2222665.

error: Content is protected !!