മോശം കാലാവസ്ഥ : മീന്‍പിടിക്കാന്‍ പോകരുത് – ജില്ലാ കലക്ടര്‍
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇനിയൊരു അറിയിപ്പ് നല്‍കുംവരെ മീന്‍പിടുത്തം നിര്‍ത്തിവയ്ക്കണം.
മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം
ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ച കടല്‍ക്ഷോഭവും മറ്റ് പ്രതിസന്ധികളും ഒഴിവാക്കുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. നീണ്ടകരയിലുള്ള ഫിഷറീസ് അവയര്‍നെസ് സെന്റില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമേ ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.
മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ അഗ്‌നിശമന-ദിശാസൂചകഉപകരണങ്ങള്‍, വെസല്‍ ട്രാക്കിംഗ് സംവിധാനം, റഡാര്‍ റിഫ്‌ളക്ടറുകള്‍, നാവിഗേഷണല്‍ ലൈറ്റുകള്‍ എന്നിവ കരുതണം. എല്ലാ മത്സ്യബന്ധന യാനങ്ങളിലും ലൈഫ് ബോയ് ഉറപ്പാക്കണം. എല്ലാ മത്സ്യത്തൊഴിലാളികളും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നുമാണ് നിര്‍ദേശം.
കാലാവസ്ഥാ മുന്നറിയിപ്പ് മറികടന്ന് മത്സ്യബന്ധനത്തിന് പോകരുത്. യാനത്തിന്റെ രജിസ്‌ട്രേഷന്‍ ലൈസന്‍സ്/സ്‌പെഷ്യല്‍ പെര്‍മിറ്റ്, തൊഴിലാളികളുടെ ബയോമെട്രിക് ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം.
മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നീണ്ടകരയില്‍ സജ്ജീകരിച്ചു. അടിയന്തരഘട്ടങ്ങളില്‍ 9496007027, 0476-268036 നമ്പറുകളിലാണ് ബന്ധപ്പേടെണ്ടത്. മണ്‍സൂണ്‍കാലത്തില്‍ കടലിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണവും അനിവാര്യമാണ്.
മത്സ്യബന്ധനത്തിനായി പുറപ്പെടുന്നതിന് മുമ്പ് എഞ്ചിന്റെയും മറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. പ്രഥമശുശ്രൂഷ കിറ്റും മതിയായ ഭക്ഷണവും ജലവും ആവശ്യമായ ട്യൂബുകളും യാനങ്ങളില്‍ കരുതണമെന്നും അറിയിച്ചു.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്) (കാറ്റഗറി നം.027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് (ഡിപ്പോ-റിസര്‍വ്-ട്രൈബല്‍ വാച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.029/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് ( ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.030/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ എസ് സി സി സി) (കാറ്റഗറി നം.556/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ ധീവര (കാറ്റഗറി നം.557/2022), തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മെയ് 23,24,27, 28, 29 തീയതികളില്‍ രാവിലെ 5.30 മുതല്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് മൈതാനത്ത് നടത്തും.
കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്. സി. ഓഫീസുമായി ബന്ധപ്പെടണം.
സംരംഭകത്വ വര്‍ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ മെയ് 27 മുതല്‍ 31 വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ പരിശീലനം. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പ്പെടും.
http://kied.info/training-calender/ ല്‍ മെയ് 24ന് അകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000. ഫോണ്‍- 0484 2532890, 2550322, 9188922785.
കരാര്‍ നിയമനം
കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 25.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കും കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി- മെയ് 25.
സൗജന്യതൊഴില്‍ പരിശീലനം
കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം തുടങ്ങിയ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ – 0474 2537141, 9495245002.
കരാര്‍ നിയമനം
കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലെ നിയമനത്തിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ -7 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0497 2835390, 2965390.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ മാനേജ്‌മെന്റ്‌റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2024 ജൂലൈ ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിദൂരവിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല.
സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന https://app srccc.in/register ല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് www.srccc.in .
ജില്ലയിലെ പഠനകേന്ദ്രം ഓക്‌സ്‌ഫോര്‍ഡ് കിഡ്സ് മോണ്ടിസ്റ്റോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍സ്. കരുനാഗപ്പള്ളി, കൊല്ലം ഫോണ്‍ നം: 7356971881, 9895616665.
നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്
ജില്ല നിയമ സേവന അതോറിറ്റി താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ ജൂണ്‍ എട്ടിന് നാഷനല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാരവിധി കേസുകള്‍, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ കുടിശിക തര്‍ക്കങ്ങള്‍, രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍വാല്യൂഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരകേസുകള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ,മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, മറ്റ് പി. എല്‍.പി കള്‍ എന്നിവ പരിഗണിക്കും.
മജിസ്ട്രേറ്റ് കോടതികളില്‍ സ്പെഷ്യല്‍ സിറ്റിങ്
പിഴ ഒടുക്കി തീര്‍ക്കാവുന്നകേസുകള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ് നടത്തും. വിവരങ്ങള്‍ക്ക് അതത് മജിസ്ട്രേറ്റ് കോടതികളുമായി ബന്ധപ്പെടാം. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടത്തും.
ഫോണ്‍ : കൊല്ലം – 0474 2960984, കുന്നത്തൂര്‍ – 9447303220, കൊട്ടാരക്കര – 8075670019, പത്തനാപുരം -8547735958, കരുനാഗപ്പള്ളി -9446557589.
അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്പ്‌ളിക്കേഷന്‍ (6 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7907114230, 6235491167.
നികുതി ഇളവ്
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 1991 ലെ കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിക്ക് ആദായ നികുതി വകുപ്പില്‍ നിന്നും നികുതിഇളവ് ലഭ്യമായി. പദ്ധതിക്ക് പൂര്‍ണ്ണമായും ഇളവ് ലഭിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ദിവാകരന്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ കോഴ്‌സ്
നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ് .ടി യുടെ ആഭിമുഖ്യത്തില്‍ 2024 ജൂലൈ മുതല്‍ ആരംഭിക്കുന്ന സൗജന്യവും സ്‌റ്റൈപ്പന്റോടുകൂടിയതുമായ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത :പ്ലസ് ടു. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളുടെ (2021-2022, 2022-2023, 2023-2024) ഇടയില്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് സൗകര്യവും ഉണ്ടായിരിക്കും. അവസാന തീയതി-മെയ് 29.
വിവരങ്ങള്‍ക്ക് 0474-2746789(കൊല്ലം), 0474-2747599 (ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കൊല്ലം), 0475-2221266 (പുനലൂര്‍), 0474- 2425958 (കടയ്ക്കല്‍), 0476-2620499 (കരുനാഗപ്പള്ളി), 0474-2457212 (കൊട്ടാരക്കര), 0476-2834230 (കുന്നത്തൂര്‍), 04742515060 (പരവൂര്‍), 0474-2523313 (കുണ്ടറ).
സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എസ്.ഇ.ഒ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് മെയ് 25 മുതല്‍ 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം ഫോണ്‍- 04712325154, 8590605260.
ലേലം
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ പരിസരത്തുള്ള പാലമരം ജൂണ്‍ നാല് രാവിലെ 11ന് ലേലം നടത്തും. ഫോണ്‍- 0474 2594579.
അവാര്‍ഡിന് അപേക്ഷിക്കാം
മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അപേക്ഷ https://awards.gov.in ല്‍ സമര്‍പ്പിക്കാം. അവസാന തീയതി -ജൂലൈ 31.
ഡയറി ക്വിസ്, ചിത്രരചന(പെന്‍സില്‍ ഡ്രോയിംഗ്) മത്സരം
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഡയറി ക്വിസ്, ചിത്രരചന(പെന്‍സില്‍ ഡ്രോയിംഗ്) മത്സരം നടത്തും.
ഡയറി ക്വിസ് മെയ് 29 രാവിലെ 10 നും ചിത്രരചന (പെന്‍സില്‍ ഡ്രോയിംഗ്) 11നും ഓച്ചിറ ക്ഷീരോല്പന്ന നിര്‍മ്മാണ- പരിശീലന-വികസനകേന്ദ്രത്തില്‍ നടത്തും.
മെയ് 25 വൈകിട്ട് അഞ്ചിനകം 0476- 2698550, 8089391209 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മത്സരവിജയികള്‍ക്ക് ലോക ക്ഷീരദിനമായ ജൂണ്‍ 1 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.