ഭരണഘടനയുടെ ആമുഖംചൊല്ലിയുള്ള പ്രവൃത്തിദിന മാതൃകയുമായി ‘കില’
ഭരണഘടനചൊല്ലി പ്രവൃത്തിദിവസംതുടങ്ങുന്ന സര്‍ക്കാര്‍ കാര്യാലയമാതൃകയുമായി കൊല്ലം കില. ഭരണഘടനാഅവബോധം പകരുന്നതിനുള്ള വേറിട്ടതുടക്കമാണ് ഇവിടെസാധ്യമാക്കിയത്. ഉച്ചഭാഷിണിയിലൂടെ ഭരണഘടനയുടെ ആമുഖം നിത്യവും രാവിലെ 10.10ന് ചൊല്ലിനല്‍കുന്ന രീതിക്കാണ് തുടക്കം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ പരിശീലനങ്ങള്‍ നടത്തുന്ന ലക്ചര്‍ ഹാളുകള്‍ക്കെല്ലാം ഭരണഘടന ആമുഖത്തിലെ വാക്കുകളാണ് പേരുകളായി നല്‍കിയിട്ടുളളത്. ‘പ്രീയാംബിള്‍’, ‘സെക്കുലര്‍’, ‘ഫെഡറല്‍’ എന്നീ പേരുകളാണ് പ്രധാനഹാളുകള്‍ക്ക്. ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നാമധേയം അനുസ്മരിപ്പിക്കുന്ന ‘അംബേദ്ക്കര്‍ ഹാള്‍’ ആണ് പ്രധാന ഹാള്‍.
ജില്ലയെ സമ്പൂര്‍ണ്ണഭരണഘടനാ സാക്ഷരതയിലേക്ക് നയിക്കുന്നതിലും പ്രധാന പങ്കാണ് കില വഹിച്ചിട്ടുള്ളത്. ഭരണഘടനയുടെ പ്രാധാന്യവും പ്രസക്തിയും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അനുമതിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. കിലയുടെ ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി എച്ച് ആര്‍ ഡി ഡയറക്ടര്‍ വി. സുദേശന്‍, സി എസ് ഇ ഡി പ്രിന്‍സിപ്പല്‍ ബാബുരാജ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ നാലിന്
ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ നാലിന് രാവിലെ എട്ടു മുതല്‍ വടക്കേവിള എസ്.എന്‍ പബ്ലിക്ക് സ്‌കൂളില്‍ നടക്കും. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. 8547238823 വാട്ട്‌സ്ആപ് നമ്പരില്‍ ജൂണ്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്- 9447491042.
ബിരുദ കോഴ്സ് പ്രവേശനം
കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ നേരിട്ടുളള പ്രവേശനത്തിന് അപേക്ഷിക്കാം. ബി എസ് സി സൈക്കോളജി, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ജേണലിസം, ബി കോം ഫിനാന്‍സ് / കോ-ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോണ്‍: 0474-2424444, 8089754259, 9447604258.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം
എസ്. ആര്‍ സി കമ്മ്യൂ ണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. കാലാവധി: ആറുമാസം. പ്രായപരിധി: 18 വയസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി: ജൂണ്‍ 30. വിവരങ്ങള്‍ക്ക് www.srccc.in
ജില്ലയിലെ പഠനകേന്ദ്രം
സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (സി സി ആര്‍ ഡി) പുളിയത്ത് മുക്ക് കൊല്ലം 691004. ഫോണ്‍: 9447462472, 9446787610, സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ( സി സി ആര്‍ ഡി), സൈക്കോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓറിയന്റേഷന്‍, വിജ്ഞാന വിഹാര്‍, ബിഷപ്പ് ജെറോം ബില്‍ഡിംഗ്, കര്‍ബല ജംഗ്ഷന്‍, ഫാത്തിമകോളജിന് സമീപം. കൊല്ലം 691001. ഫോണ്‍: 9544912027.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 10, 24 തീയതികളില്‍ കോട്ടയത്തും 11, 18, 25 തീയതികളില്‍ പുനലൂരും, 7, 22, 29 തീയതികളില്‍ പീരുമേടും 14ന് മൂന്നാറിലും മറ്റു പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്-കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. ഫോണ്‍- 0474 2792892.
മികവ് 2023-2024 അവാര്‍ഡിന് അപേക്ഷിക്കാം
മത്സ്യെഫഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളില്‍ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്്.എസ്.ഇ പരീക്ഷകളില്‍ ഉന്നതവിജയം ( എല്ലാ വിഷയത്തിലും എപ്ലസ്) നേടിയവരില്‍ നിന്നും, പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ നിന്നും മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ്, മികവ് 2023-2024 ന് അപേക്ഷ ക്ഷണിച്ചു.
രക്ഷകര്‍ത്താവിന്റെ അപേക്ഷ, സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, രക്ഷകര്‍ത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിന് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ് (രക്ഷകര്‍ത്താക്കളുടെ) എന്നിവ പ്രോജക്ട് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടൊപ്പം ജൂണ്‍ ആറിനകം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ് ഫോണ്‍- 9526041229
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:
പ്രോജക്ട് ഓഫീസര്‍, ക്ലസ്റ്റര്‍ – 1 -9526042211 ക്ലസ്റ്റര്‍ -2 – 9526041178
ക്ലസ്റ്റര്‍ – 3 – 9526041325 ക്ലസ്റ്റര്‍ – 4 – 9526041324
ക്ലസ്റ്റര്‍ – 5 – 9526041324 ക്ലസ്റ്റര്‍ – 6 – 9526041072
ക്ലസ്റ്റര്‍ – 7 – 9633941072.