Input your search keywords and press Enter.

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11)

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല : മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ ( ജൂണ്‍ 11 ) രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.

പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല താലൂക്ക് ഓഫീസ്, കെ എസ് ജി എച്ച്എസ്എസ് കടപ്പാറ, ഗവണ്‍മെന്റ് എച്ച്എസ് മേലുകര കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റല്‍ അച്ചന്‍കോവില്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

error: Content is protected !!