Input your search keywords and press Enter.

കെ എസ് ആര്‍ ടി സി ബസ്സ്‌ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു നിന്നു :ആര്‍ക്കും പരിക്ക് ഇല്ല

കോന്നി മുറിഞ്ഞകല്ലില്‍ കെ എസ് ആർ ടി സി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ആർക്കും പരിക്കില്ല . കനത്ത മഴ സമയത്ത് വന്ന ബസ്സ്‌ ആണ് നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നിന്നത് . ഏറെ നേരം ഗതാഗത തടസം ഉണ്ടായി .ബസ്സിലെ യാത്രികര്‍ സുരക്ഷിതര്‍ ആണ് .

പുനലൂര്‍ മൂവാറ്റുപുഴ റോഡ്‌ പണികള്‍ കഴിഞ്ഞതോടെ അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ കടന്നു പോകുന്നത് .മഴയുള്ളപ്പോള്‍ ബ്രേക്ക് ചവിട്ടിയാല്‍ ഉദേശിക്കുന്ന സ്ഥലത്ത് വാഹനം നില്‍ക്കാറില്ല . അമിത വേഗതയില്‍ ആണ് വാഹനം എങ്കില്‍ നിയന്ത്രണം വിട്ട് മറിയാനോ മറ്റു വാഹനങ്ങളില്‍ ഇടിക്കാനോ സാധ്യത കൂടുതല്‍ ആണ് .

നിരവധി വാഹനങ്ങള്‍ ആണ് അപകടത്തില്‍പ്പെടുന്നത് . ഇതുവഴിയുള്ള വാഹന ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം വാഹനം ഓടിക്കേണ്ടിയിരിക്കുന്നു .

error: Content is protected !!