മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിഷാര്‍ഹം
മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912
സി കെ ലതാകുമാരി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മല്ലപ്പള്ളി നിയോജക മണ്ഡലത്തിലെ സി കെ ലതാകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്്ടര്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ
അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.

മസ്റ്ററിംഗ് നടത്തണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും ആഗസ്റ്റ് 24 ന് അകം വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മസ്റ്ററിംഗ് നടത്തണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയവരും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിച്ചവരും ഓഗസ്റ്റ് 24 ന് മുമ്പ് അക്ഷയ സെന്റര്‍ വഴിബയോമെട്രിക് മസ്റ്ററിംങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468-2223169.
മസ്റ്ററിംഗ് നടത്തണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍/അനുവദിക്കപ്പെട്ടവര്‍ ( മുമ്പ് മസ്റ്ററിംഗ് ചെയ്തവര്‍ ഉള്‍പ്പടെ ) ആഗസ്റ്റ് 24 വരെ അവരവരുടെ പെന്‍ഷന്‍ കാര്‍ഡ്/ പെന്‍ഷന്‍ ബുക്ക്, ആധാറുമായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമായും നടത്തണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിംഗ് നടത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍അറിയിച്ചു.
ഫോണ്‍ – 0468 2324947.
വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനും 2024-25 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിനാണ് ഈ പദ്ധതി. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഫോറം എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കേക്ക്, ഫ്രൂട്ട് സാലഡ്, കുക്കീസ്, ഷേക്സ്, ചോക്ലേറ്റ്സ്, പുഡിങ്‌സ് എന്നിവയുടെ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44
ഫോണ്‍: 0468 2270243, 8330010232.
ഐടിഐ പ്രവേശനം
സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള അവസരം ജൂണ്‍ 29 ന് അവസാനിക്കും. ജൂണ്‍ 29 വരെ അപേക്ഷിക്കാം. അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നൂറു രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഐ.ടി.ഐ.യില്‍ എത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറിനകം പൂര്‍ത്തിയാക്കണം.
ഫോണ്‍ :0468-2258710.
പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 ന് മുന്‍പ് ആധാര്‍ കാര്‍ഡുമായി അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. .
ജില്ലാ വികസന സമിതി യോഗം 29 ന്
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 29 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും