Input your search keywords and press Enter.

കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കണം

 

കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

താലൂക്ക് രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോടതി ഉൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചു കാണുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. അജിത കൊയ്പ്പള്ളിൽ, സി.പി. ഹരിദാസ്, ഗ്ലാഡിസ് , സോമശേഖരൻ നായർ , ജോഷ്വ എന്നിവർ സംസാരിച്ചു.

 കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ  പുതിയ ഭാരവാഹികള്‍
സലിൽ വയലത്തല (പ്രസിഡൻറ് )
എം.ജനാർദ്ദനൻ, കെ.രാജേന്ദ്രനാഥ് (വൈസ് പ്രസിഡൻ്റുമാർ)
എൻ.എസ്. മുരളി മോഹൻ (സെക്രട്ടറി)
എസ്. കൃഷ്ണകുമാർ , എം.കെ. ഷിറാസ് (അസി.സെക്രട്ടറിമാർ)
ജി.രാമകൃഷ്ണപിള്ള (ട്രഷറർ)
25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡൻറ്                                         സെക്രട്ടറി                                ട്രഷറർ

error: Content is protected !!