Input your search keywords and press Enter.

പരാതി അന്വേഷിക്കാൻ എത്തിയ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ നേരെ കൈയ്യേറ്റ ശ്രമം

പരാതി അന്വേഷിക്കാൻ എത്തിയ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ നേരെ കൈയ്യേറ്റ ശ്രമം

പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക്‌ ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ ആണ് അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചത്.

പരാതിയെ പറ്റി ചോദിക്കാനും സംഭവസ്ഥലം കാണുന്നതിനുമായി എത്തിയ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ പന്തളം കുരമ്പാല വല്ലാറ്റൂർ അമ്പിളി ഭവനത്തിൽ ഗോപിയാണ് തടഞ്ഞു നിർത്തുകയും കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും, മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തത് . പന്തളം നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

error: Content is protected !!