Input your search keywords and press Enter.

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ വെച്ചു 59 കുടിവെള്ള സാമ്പിളുകള്‍സൗജന്യമായി പരിശോധിച്ചതായി ഫുഡ്‌ സേഫ്റ്റി ഓഫീസ് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം നാളെ ലഭ്യമാകും .

പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ സൗജന്യമായി ലഭിച്ചത് . ആദ്യമായാണ്‌ കോന്നിയില്‍ ഇത്തരം സേവനം ലഭ്യമായത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ മുതല്‍ തുടങ്ങിയ കുടിവെള്ള പരിശോധനയില്‍ നല്ല ജന പങ്കാളിത്തം ഉണ്ടായി .കൂടുതല്‍ സ്ഥലങ്ങളില്‍ വെച്ചു സൗജന്യമായി കുടിവെള്ളം ,പാല്‍ എന്നിവ പരിശോധിക്കാന്‍ ഉള്ള നടപടികള്‍ ആരംഭിക്കും

 

error: Content is protected !!