Input your search keywords and press Enter.

2025ലെ പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

2025ലെ പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2025ലെ പത്മ അവാർഡുകൾക്കായുള്ള ഓൺലൈൻ നാമനിർദ്ദേശങ്ങൾ / ശുപാർശകൾ 2024 മെയ് 1 ന് ആരംഭിച്ചു. 2024 സെപ്റ്റംബർ 15 ആണ് പത്മ അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെടേണ്ട അവസാന തീയതി. പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in).ഓൺലൈനായി സ്വീകരിക്കും.

പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് പദ്മ അവാർഡിന് അർഹതയില്ല.

പദ്മ അവാര്ഡുകള് ‘പീപ്പിള്സ് പദ്മ’ ആക്കി മാറ്റാന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ, എല്ലാ പൗരന്മാരോടും സ്വയം നാമനിർദ്ദേശം ഉൾപ്പെടെയുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം നൽകുന്നവർ, ദിവ്യാംഗർ എന്നിവരിൽ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടേണ്ട കഴിവുള്ള വ്യക്തികളെ തിരിച്ചറിയാൻ കൂട്ടായ ശ്രമങ്ങൾ നടത്താം.

നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in) ലഭ്യമായ ഫോർമാറ്റിൽ വ്യക്തമാക്കിയിട്ടുള്ള പ്രസക്തമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണം. ആഖ്യാന രൂപത്തിൽ പരമാവധി 800 വാക്കുകളുടെ അവലംബം ഉൾപ്പെടെ, അതത് മേഖലയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം വ്യക്തമായി രേഖപ്പെടുത്തണം.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ (https://mha.gov.in) വെബ്സൈറ്റിലും പത്മ അവാർഡ് പോർട്ടലിലും (https://padmaawards.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന തലക്കെട്ടിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിനൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ് .

error: Content is protected !!