തേക്കുതോട്ടില്‍ തോടിന് കുറുകെ മരം മുറിച്ചിട്ടിട്ട് ദിവസങ്ങള്‍ :നീക്കം ചെയ്യണം
തേക്കുതോട് പോസ്റ്റ് ഓഫീസ് പടി താഴെപറക്കുളം തോടിന്‍റെ ഭാഗത്ത് നിന്ന മരം മുറിച്ചു തോടിന് കുറുകെ ഇട്ടിട്ടു ദിവസങ്ങള്‍ ആയി എങ്കിലും മരം നീക്കം ചെയ്യുന്നില്ല എന്ന് പരാതി .
പുളിവാക ഇനത്തില്‍പ്പെട്ടമരമാണ് എന്ന് നാട്ടുകാര്‍ പറയുന്നു . നീരൊഴുക്കിന് തടസമായ നിലയില്‍ ആണ് മരം തോടിനു കുറുകെ ഇട്ടിരിക്കുന്നത് .മരം ഒഴുകി പോകാതെ ഇരിക്കാന്‍ ഒരു ഭാഗം കെട്ടിയിട്ടിട്ടുണ്ട് . എത്രയും പെട്ടന്ന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .വന പാലകരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നാണ് ആളുകള്‍ പറയുന്നത്