വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.