Input your search keywords and press Enter.

വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ തുക കൈമാറി

വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ തുക കൈമാറി

വയനാട്ടിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റി ശേഖരിച്ച തുക ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സലീൽ സാലി അസംബ്ലി പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടന് ഫണ്ട് കൈമാറിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി സതീഷ് കുമാർ, അരുൺ മാടത്തുങ്കൽ, DKTF ബ്ലോക്ക് പ്രസിഡണ്ട് സാജൻ എബ്രഹാം കരിമ്പനാംമണ്ണിൽ, പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രസിഡൻ്റും കൂടിയായ പ്രമീള വസന്ത മാത്യു, പഞ്ചായത്ത് മെമ്പർ ലിൻസി മോൾ തോമസ്, വിഷസ് സി നൈനാൻ, ജെറിൻ വാളനാംകുഴി, റിജോ റോയി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!