Input your search keywords and press Enter.

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്.

പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം.

നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712.

error: Content is protected !!