Input your search keywords and press Enter.

കോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

കോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

കോന്നി – : പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി മന്ദിരത്തിൽ മയക്കുമരുന്ന് വിൽപന തകൃതി .മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ശല്യത്തെ പറ്റി അന്വേഷിച്ചിറങ്ങിയ കോന്നി എക്സൈസ് പാർട്ടിയാണ് 200 ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തത്.5000രൂപയുടെ “മുതല്‍ “ആണ് കണ്ടെത്തിയത് . സ്ഥിരമായി നിരീക്ഷിക്കുന്ന എക്സൈസ് ഷാഡോ സംഘത്തെ തിരിച്ചറിഞ്ഞ് കഞ്ചാവു മായി വന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കോന്നി മാർക്കറ്റ് , ആനക്കൂട് ഭാഗങ്ങൾ സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു.

കോന്നി കേന്ദ്രമാക്കി വന്‍ മയക്ക് മരുന്ന് വ്യാപാരം ആണ് നടക്കുന്നത് . വിദ്യാര്‍ഥികള്‍ അടക്കം മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് . പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി സ്ഥലവും കെട്ടിടവും കേന്ദ്രമാക്കി ആണ് മയക്ക് മരുന്ന് വ്യാപാരികളുടെ ഇടത്താവളം . ഇവിടെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് . ഇതിന്‍റെ മറ പിടിച്ചാണ് മയക്ക് മരുന്ന് വ്യാപാരം എന്ന് സമീപവാസികള്‍ പറയുന്നു .

പരിശോധനകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ കേന്ദ്രമാക്കി മയക്ക് മരുന്ന് വ്യാപാരം നടക്കുന്നു എന്നാണ് കണ്ടെത്തല്‍ . ഇവിടെയ്ക്ക് ഉള്ള വഴി തുറന്നു ഇട്ടിരിക്കുന്നു . യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ല . ഏതു സമയത്തും ആര്‍ക്കും പ്രവേശിക്കാം . ചില കോളേജ് കുട്ടികളുടെ വിഹാര കേന്ദ്രമാണ് ഈ കെട്ടിടം എന്നും സമീപവാസികള്‍ പറയുന്നു .

 

error: Content is protected !!