Input your search keywords and press Enter.

വനം-വന്യജീവി വകുപ്പ് : സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

വനം-വന്യജീവി വകുപ്പ് : സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വനം-വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍.

എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസരചന മത്സരവുമാണ്. ഒക്ടോബര്‍ രണ്ടിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍. രാവിലെ ഒന്‍പത് മുതലാണ് നടത്തുക.

ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. പങ്കടുക്കാനായി പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രംസഹിതം രജിസ്റ്റര്‍ ചെയ്യണം. മത്സരം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം.
മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും.
വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന്
നടക്കും. ഫോണ്‍ : 0468-2243452, 8547603707, 8547603708, 9074551311.

error: Content is protected !!