Input your search keywords and press Enter.

മലയാലപ്പുഴ-വെട്ടൂർ- കാഞ്ഞിരപ്പാറ റോഡ്: 5.65 കോടി അനുവദിച്ചു

മലയാലപ്പുഴ-വെട്ടൂർ- കാഞ്ഞിരപ്പാറ റോഡ്: 5.65 കോടി അനുവദിച്ചു

മലയാലപ്പുഴ-വെട്ടൂർ- കാഞ്ഞിരപ്പാറ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി 5.65 കോടി അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കുമ്പഴ കോന്നി റോഡിനെയും മലയാലപ്പുഴ ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. നിലവിൽ 3.80 മീറ്റർ വീതിയുള്ള റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസിന് നേരിട്ട് നിവേദനം നൽകിയിരുന്നു. അഞ്ച് കിലോമീറ്റർ ദൂരമുള്ള മലയാലപ്പുഴ- വെട്ടൂർ – കാഞ്ഞിരപ്പാറ റോഡ് 5.5 മീറ്റർ രീതിയിൽ ആധുനിക നിലവാരത്തിൽ ബി.എം & ബി സി സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഇടത്ത് ഓടയും, ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്.

ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തികളും റോഡ് സുരക്ഷാ പ്രവർത്തികളും ഒരുക്കുന്നുണ്ട്.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിലാണ് നിർവഹണ ചുമതല. നടപടിക്രമങ്ങൾ പാലിച്ചു പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽ എ അറിയിച്ചു.

error: Content is protected !!