Input your search keywords and press Enter.

നവരാത്രി: 11 ന് അവധി പ്രഖ്യാപിച്ചു:ഹിയറിംഗ്/ അഭിമുഖം മാറ്റിവച്ചു:മൂന്നു ദിവസം ബാങ്ക് അവധി

നവരാത്രി: 11 ന് അവധി പ്രഖ്യാപിച്ചു:ഹിയറിംഗ്/ അഭിമുഖം മാറ്റിവച്ചു:മൂന്നു ദിവസം ബാങ്ക് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.

മൂന്നു ദിവസം ബാങ്ക് അവധി

നവരാത്രി ആഘോഷം: നാളെ മുതൽ മൂന്നു ദിവസം ബാങ്ക് അവധി

ഹിയറിംഗ് മാറ്റിവെച്ചു

മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഒക്ടോബർ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താനിരുന്ന ഹിയറിംഗ് അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി സംസ്ഥാന വിവരാവകാശ കമ്മീഷന അറിയിച്ചു.

അഭിമുഖം മാറ്റിവച്ചു

സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന പാറോട്ടുകോണത്തുള്ള സെൻട്രൽ സോയിൽ അനലറ്റിക്കൽ ലബോറട്ടറിയിൽ വച്ച് (ഒക്ടോബർ 11) നടത്തുവാൻ തീരുമാനിച്ചിരുന്ന അഭിമുഖം സംസ്ഥാന തലത്തിൽ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റി വച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പൊതു അവധി

(ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

error: Content is protected !!