Input your search keywords and press Enter.

അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

 

അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന  വിനായക് എന്ന  വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്  . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയത്‌ ആയിരുന്നു .ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തി

error: Content is protected !!