Input your search keywords and press Enter.

കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു. ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം.

ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് ശാഖ ഉദ്ഘാടനം ചെയ്തു.

25 ലക്ഷം രൂപയ്ക്കും 2 കോടിയ്ക്കും ഇടയിലുള്ള ഡിസിബി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ തുകയ്ക്ക് പ്രതിവര്‍ഷം 7 ശതമാനം വരെ മികച്ച പലിശ നിരക്കും, റീട്ടെയില്‍ ബാങ്കിങ് സേവനങ്ങളുടെ സമഗ്രമായ ശ്രേണിയും, ലോക്കറുകളും പുതിയ ഡിസിബി ബാങ്ക് ശാഖ നല്‍കുന്നു. ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ സ്ഥിര നിക്ഷേപകര്‍ക്ക് 8.05 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.55 ശതമാനവും പുതിയ ഡിസിബി ബാങ്ക് ശാഖ നല്‍കുന്നു.

 

കുറഞ്ഞ ബാലന്‍സ് ആവശ്യകതകള്‍ക്ക് വിധേയമായി ഡിസിബി ഗോള്‍ഡ് ലോണ്‍, ട്രാക്ടര്‍ ലോണുകള്‍ എന്നിവ പോലുള്ള പെട്ടെന്നുള്ള വായ്പകള്‍യായി ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ടിലൂടെ സാധുവായ യുപിഐ ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകള്‍ക്ക് പ്രതിവര്‍ഷം 7,500 രൂപ വരെ ക്യാഷ് ബാക്ക് നല്‍കുന്നു. ട്രാവല്‍സ്മാര്‍ട്ട് കാര്‍ഡ് തടസ്സമില്ലാത്ത യാത്രയും ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നു. ഡിസിബി റെമിറ്റ് വിദ്യാഭ്യാസം, കുടുംബം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എളുപ്പത്തില്‍ അന്താരാഷ്ട്ര ഫണ്ട് കൈമാറ്റം സാധ്യമാക്കുന്നു.

 

ഡിസിബി ബാങ്ക് പുതിയ ശാഖയിലൂടെ കേരളത്തിലെ ഡിജിറ്റല്‍, ബ്രാഞ്ച് സാന്നിധ്യം, ശൃംഖല, ഉപഭോക്തൃ ടച്ച് പോയിന്‍റുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നു. ഡിസിബി ബാങ്ക് പദ്ധതികള്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നു.

error: Content is protected !!