കണ്ണൂർ ജില്ലാ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, സിപിഎമ്മിന്റെ ഗൂഢാലോചനയുടെ തിക്ത ഫലമാണ്.
നാളിതുവരെ തന്റെ സർവീസ് ബുക്കിൽ ഒരു ചുവന്ന വരയും ഉണ്ടാകാതെ സത്യസന്ധതയോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്മയത്വത്തോടെ നിറവേറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. യാത്ര അയപ്പുകളിലും, മരണാനന്തര അനുശോചനത്തിലും, സാധാരണ വ്യക്തിയുടെ ദുഷ് ചെയ്തികൾ അല്ല സ്മരിക്കേണ്ടത്. മറിച്ച് അദ്ദേഹം സമൂഹത്തിനും വ്യക്തി ജീവിതത്തിലും നൽകിയ സദ് വചനങ്ങൾ പ്രകീർത്തിക്കാറുണ്ട്. അതിന് വിപരീതമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന അഹന്തയോടെ, തന്നെ ക്ഷണിക്കാത്ത, ഒരു യാത്ര അയപ്പ് യോഗത്തിലേക്ക്, കടന്നുചെന്ന് എഡിഎമ്മിനോടുള്ള വ്യക്തിവിരോധം തീർക്കുന്നതിന് ആ യോഗത്തിൽ, അദ്ദേഹത്തിനെ ആക്ഷേപിക്കുന്നതിനും തുടർന്ന് ആത്മഹത്യയിലേക്കും, പ്രേരണ ചെലുത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ, ആത്മഹത്യ കുറ്റം ചുമത്തി തുറങ്കിലടയ്ക്കുകയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്യണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ബാബു വെമ്മേലി അഭിപ്രായപ്പെട്ടു.
മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ, ധാഷ്ട്യ മനോഭാവത്തോടെ പെരുമാറുന്നതിന്റെ ബലിയാടാണ് നവീൻ ബാബു. നേതാക്കൾ സംയമനം പാലിക്കണം. സംസാരം വ്യക്തിയേയൊ, പൊതുസമൂഹത്തിനെയോ വെല്ലുവിളിക്കുന്ന രീതിയിൽ അപക്ക്വമായി തീർന്നാൽ പൊതുസമൂഹം പ്രതികരിക്കും.
എ.ഡി.എം നവീൻ ബാബുവിന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.