Input your search keywords and press Enter.

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/10/2024 )

അപേക്ഷ ക്ഷണിച്ചു

കല്ലൂപ്പാറഗ്രാമപഞ്ചായത്തിതീറ്റപ്പുല്‍കൃഷി,കോഴിക്കൂട്-ആട്ടിന്‍കൂട്-കാലിത്തൊഴുത്ത്-സോക്പിറ്റ്-കമ്പോസ്റ്റ്പിറ്റ്-മഴക്കുഴി നിര്‍മ്മാണം, കിണര്‍റീചാര്‍ജിങ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9497253870, 0469 2677237.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു ഒഴിവ്. പ്രായം 18 നും 45 നും ഇടയില്‍. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത : എം.എസ് ഡബ്ല്യൂ/ തത്തുല്യയോഗ്യതയായ വുമണ്‍ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 29 ന് മുമ്പ് കല്ലൂപ്പാറ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

മാസ്റ്റര്‍ വോളന്റിയേഴ്സ് നിയമനം

ലഹരിഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പില്‍ ജില്ലാതല മാസ്റ്റര്‍ വോളന്റിയേഴ്സ് ആയി പ്രവര്‍ത്തിക്കുന്നതിന് സേവന സന്നദ്ധരാവയരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

മാനദണ്ഡങ്ങള്‍

അംഗീകൃത സര്‍വകലാശാല ബിരുദം. സോഷ്യല്‍ വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ലഹരി വിരുദ്ധമേഖലയില്‍/(ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ അഡിക്ട്സ്) ഐആര്‍സിഎ കളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും, എന്‍സിസി/എന്‍എസ്എസ് പ്രവര്‍ത്തകരായിരുന്നവര്‍ക്കും എക്സൈസ് വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിംഗ് മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവര്‍ അപേക്ഷിക്കരുത്. നവംബര്‍ അഞ്ചിന് മുമ്പ് ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0468 2325168, ഇ-മെയില്‍ : [email protected]

 

എന്‍ട്രന്‍സ് പരിശീലനം (വിഷന്‍ പ്ലസ്) അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷന്‍ പ്ലസ്) 2024-25 പദ്ധതി പ്രകാരം പ്ലസ് ടു പഠനത്തിനു ശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-ലെ പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും, പ്ലസ് ടുവിന് സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി , പ്ലസ് ടു/വിഎച്ച്എസ് സി/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 31 ന് അകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 54,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഫോണ്‍ – 04682322712, 9497103370.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് 2024-25 വര്‍ഷം ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍/ജീപ്പ് (എ/സി) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ രണ്ട.് ഫോണ്‍ നം. 04734256765.

 

ഐ ടി ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ സര്‍വേയര്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒക്ടോബര്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഐടിഐ യില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍ : 04792457496, 9747454553.

 

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് 29 ന്

നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെന്റല്‍റിട്ടാഡേഷന്‍, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ ഗാര്‍ഡിയന്‍ഷിപ്പ് (രക്ഷാകര്‍തൃത്വം) നല്‍കുന്നതിനുളള ഹിയറിംഗ് ഒക്ടോബര്‍ 29 ന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

‘കുടുംബശ്രീ ട്രാന്‍സ്ജെഡര്‍ ഫോറം -സമ 2024’

അടൂര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകര്‍ നടത്തുന്ന ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കമാകുന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇന്ന് (22) വൈകിട്ട് അഞ്ചിന് അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരിക, അവരുടെ പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനും കഴിവുകള്‍ വികസിപ്പിക്കാനുമുള്ള ഇടം സൃഷ്ടിക്കുക, സാമൂഹ്യപദവിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഫോറം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയെ ട്രാന്‍സ്ജെന്‍ഡര്‍സൗഹ്യദ ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പദ്ധതികളുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളുടെ ടോക്ക് ഷോ, നൃത്തവിദ്യാലയത്തിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും ചടങ്ങിന്റെ ഭാഗമാകും.

 

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 25 ന്

സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഒക്ടോബര്‍ 25 രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.

 

തെക്കന്‍ കേരളത്തിലെ ആദ്യത്തെ മാപ്പിള കലാപരിശീലന കേന്ദ്രം ജില്ലയില്‍ 28 ന് പ്രവര്‍ത്തനം ആരംഭിക്കും

സാംസ്‌കാരിക വകുപ്പിന്റെ പരിധിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ അംഗീകാരത്തോടെ മാപ്പിള കലാപരിശീലന കേന്ദ്രം (സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ്) പത്തനംതിട്ടയില്‍ ആരംഭിക്കുന്നു.

തെക്കന്‍ കേരളത്തില ആദ്യ മാപ്പിള കലാപരിശീലന കേന്ദ്രമാണിത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ മാപ്പിളകലാ പഠനക്ലാസ് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഉദ്ഘാടനം ചെയ്യും.

രാവിലെ ഒന്‍പത് മുതല്‍ മാപ്പിളപാട്ട് മത്സരവും ഉച്ചയക്ക് ശേഷം മാപ്പിള കലാപരിപാടികളും നടക്കും. മാപ്പിള സംഗീതം, ഒപ്പന, കോല്‍കളി, ദഫ്, അറബന തുടങ്ങിയ ഡിപ്ലോമ കോഴ്സുകളും അറബിക് പദ്യം, അറബിക് ഗാനം, ഉറുദു പദ്യം, ഉറുദു ഗാനം, ഗസല്‍ തുടങ്ങിയ സ്പെഷ്യല്‍ കോഴ്സുകളിലും പരിശീലനം ഇവിടെ ലഭ്യമാകും. കലോത്സവങ്ങളില്‍ ഗ്രേഡ് ലഭിക്കുന്നതിനും മാപ്പിളകലകളില്‍ പ്രാവീണ്യം നേടുന്നതിനും വഴിയയൊരുക്കുംവിധമാണ് പ്രവര്‍ത്തിക്കുക.

വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി കവി കാശിനാഥന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ സിറാജുദ്ദീന്‍ വെളളാപ്പളളി അധ്യക്ഷനാകും. സമ്മാനദാനം ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, മാപ്പിളപാട്ട് കലാകാര•ാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

‘സമന്വയം’ ജില്ലയിലും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ (ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍) ജില്ലാതല ഉദ്ഘാടനം നവംബര്‍ ആദ്യവാരം പന്തളത്ത് നടക്കും. പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഉദ്ഘാടനം ചെയ്തു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക-തൊഴില്‍ പരിചയവും നൈപുണ്യപരിശീലനവും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.

ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു. ജില്ലാ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. തോമസ് ഡാനിയലാണ് ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍ (ഫോണ്‍: 9447049521). വിപുലമായ സംഘാടക സമിതിയോഗം ഒക്ടോബര്‍ 31 ന് പന്തളത്ത് ചേരും.

ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്മന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

error: Content is protected !!