Input your search keywords and press Enter.

കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കോന്നി നിർദിഷ്ട കെ എസ് ആർ റ്റി സി ഡിപ്പോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജു (53) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കെ എസ് ആർ റ്റി സി ഡിപ്പോ കെട്ടിടത്തിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹൃദയാഘാദമാണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.കോന്നി പോലീസ് നടപടി സ്വീകരിച്ചു. ഭാര്യ: അൻസിയ, മക്കൾ: സഹാന, ഷാജഹാൻ

error: Content is protected !!