കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചു. കാര്‍ യാത്രികരായ മല്ലശ്ശേരി മുക്ക് വട്ടക്കുളഞ്ഞി നിവാസികളായ നാല് പേര് മരിച്ചു. ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വെളുപ്പിനെ നാല് മണിയ്ക്ക് ആയിരുന്നു അപകടം. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും.
മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്‍റെ പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്‍റെ പിതാവ്) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും മലേഷ്യയിൽ നിന്ന് തിരികെ വരികയായിരുന്നു. ഇവരെ കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.
വാഹനാപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ വെട്ടിപൊളിച്ച് എല്ലാവരെയും പുറത്ത് എടുത്തത്. പത്തനംതിട്ട എസ് പി അടക്കം സ്ഥലത്ത് എത്തി. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ദിനവും അപകടം ഉണ്ടാകുന്നു.