Input your search keywords and press Enter.

കോന്നി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി(30/12/2024)

സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർ മാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്കും വരുന്ന വാഹനനങ്ങള്‍ മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര്‍ എത്തി പോകണം. പുനലൂര്‍ പത്തനാപുരം വഴി വരുന്ന വാഹനങ്ങള്‍ വകയാര്‍ തിരിഞ്ഞു പൂങ്കാവ് മല്ലശ്ശേരി റോഡില്‍ പ്രവേശിച്ചു പോകണം എന്ന് കോന്നി എസ് എച് ഒ അറിയിച്ചു

error: Content is protected !!