കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം. കോന്നി മുറിഞ്ഞകല്ലില്‍ കാറുകൾ കൂട്ടിയിടിച്ച് റാന്നി സ്വദേശികളായ 4 പേർക്ക് പരിക്ക് പറ്റി. ഇളകൊള്ളൂരിലും കാറുകള്‍ കൂട്ടിയിച്ച് ഒരാള്‍ക്ക് പരിക്ക് പറ്റി. കുമ്പഴ -പത്തനാപുരം റോഡില്‍ കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം പതിവ് ആണ്. അമിത വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടത്തിനും കാരണം
കഴിഞ്ഞയിടെ ആണ് മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി നിവാസികളായ നാലുപേര്‍ മരിച്ചത്. അതിനു ശേഷം ഏഴു വാഹന അപകടം ഈ മേഖലയില്‍ ഉണ്ടായി. ഇളകൊള്ളൂരിലും അഞ്ചു അപകടം നടന്നു. കോന്നി മാമ്മൂട് മേഖലയും അപകട മേഖലയാണ്. സ്ഥിരം അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും ഇല്ല.
ശബരിമല മകരവിളക്ക് മഹോത്സവം നാളെ തുടങ്ങുമ്പോള്‍ അന്യ സംസ്ഥാന അയ്യപ്പന്മാരുടെ വാഹനവും കൂടുതലായി ഇത് വഴി വരും. മിക്കവരും തൃശൂര്‍ എറണാകുളം പോകുവാന്‍ എം സി റോഡ് ഒഴിവാക്കി കോന്നി കുമ്പഴ റാന്നി മൂവാറ്റുപുഴ വഴിയാക്കിയതും വാഹന തിരക്ക് കൂടുവാന്‍ കാരണമായി.
വാഹനങ്ങളുടെ വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള ഒരു മാര്‍ഗവും പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇല്ല. സ്ഥിരമായി വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന സ്ഥലങ്ങളില്‍ വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള സമഗ്ര മാര്‍ഗം ഉണ്ടാകണം. ഇല്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.