Input your search keywords and press Enter.

വെമ്മേലിൽ കുടുംബയോഗ വാർഷിക സംഗമം

ഇടയാറന്മുള: വെമ്മേലിൽ കുടുംബയോഗ വാർഷിക സംഗമം, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസും ആനുകാലിക വേദപുസ്തക പരിജ്ഞാന ക്ലാസും യഥാക്രമം ഡോ. വി. ജോൺ വല്യത്ത്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ കാർഡിയോളജി, റവ. ബെന്നി ഈപ്പൻ മാത്യു തലവടി എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കുടുംബയോഗം പ്രസിഡണ്ട് തോമസ് മാത്യു ഇടയാറന്മുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് ചാക്കോ കൊങ്ങളത്ത് റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ജയരാജ് വി തോമസ് വെമ്മേലി മലയിൽ ഓഡിറ്റ് ചെയ്ത കണക്ക് അവതരിപ്പിക്കുകയും ചെയ്തു. റ്റി സി തോമസ് വെമ്മേലിൽ തടത്തിൽ, സണ്ണി ചെറുവള്ളി മലയിൽ, ലീലാമ്മ മാത്യു കൊങ്ങളത്ത്, ജയപ്രകാശ് വി തോമസ് വെമ്മേലി മലയിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ, 80 വയസ്സ് കഴിഞ്ഞവരെയും, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, 2024ൽ വിവാഹിതരായവരേയും ആദരിക്കയും, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും നൽകി.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കഥാകൃത്തും സാഹിത്യകാരനുമായ എം ഡി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 2025 ലെ കുടുംബയോഗ കലണ്ടർ റ്റി സി തോമസ് വെമ്മേലിൽ തടത്തിൽ പ്രകാശനം ചെയ്തു.

2025 ലെ കുടുംബയോഗ ഭാരവാഹികളെ, വൈസ് പ്രസിഡണ്ട് ബാബു വെമ്മേലി പ്രിസൈഡിങ് ഓഫീസറായ ഫോറം തെരഞ്ഞെടുക്കുകയുണ്ടായി. വൈസ് പ്രസിഡണ്ട് വർഗീസ് കെ മാത്യു കല്ലിരിക്കുംപറമ്പിൽ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി അലക്സ് ജോൺ കോട്ടക്കകത്ത് മലയിൽ കൃതജ്ഞതയും അർപ്പിച്ചു.

error: Content is protected !!