പുനര്‍ ലേലം 26 ന്
വൈദ്യുതി കുടിശ്ശികയടക്കമുള്ള കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ കൊങ്ങന്‍പാറ മെ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ബ്ലോക്ക് നം. 33 ല്‍ പെട്ട 6.227 ഹെക്ടര്‍ ഭൂമി ഫാക്ടറി കെട്ടിടങ്ങളും മറ്റും ഉള്‍പ്പടെ മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ റവന്യു റിക്കവറി ഓഫീസില്‍ വെച്ച് പുനര്‍ ലേലം ചെയ്തു വില്‍ക്കുമെന്ന് പാലക്കാട് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് തഹസില്‍ദാര്‍ (ആര്‍.ആര്‍) ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8547614926, 0491 2505955.
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
ലേലം 25 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം സെക്ഷന്‍ (ഒന്ന്) ഓഫീസിന്റെ പരിധിയിലുള്ള സ്ഥലത്തെ മരങ്ങളും മരത്തിന്റെ ശിഖരങ്ങളും മാര്‍ച്ച് 25 ന് ലേലം ചെയ്യും. മാങ്കുറിശ്ശി- കല്ലൂര്‍ റോഡില്‍ കി.മീ 0/150 ല്‍ നില്‍ക്കുന്ന മതിലിന് ഭീഷണിയായ അണ്ണക്കര മരം രാവിലെ 10.30 നും പാലക്കാട്- പൊന്നാനി റോഡില്‍ മങ്കര പഞ്ചായത്ത് ഓഫീസിന് എതിര്‍ വശം നില്‍ക്കുന്ന വാക, നെല്ലി മരങ്ങള്‍ രാവിലെ 11.15 നും പാലക്കാട്- പൊന്നാനി റോഡില്‍ കി.മീ 20/50 ല്‍ എ.എച്ച് പാലസിന് എതിര്‍വശത്തെ ഉങ് മരത്തിന്റെ ശിഖരങ്ങള്‍ രാവിലെ 11.45 നും പത്തിരിപ്പാല എച്ച്.പി പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുന്ന ഗുല്‍മോഹര്‍, മഴവാക മരങ്ങള്‍ ഉച്ചയ്ക്ക് 12.15 നും മങ്കര- കുഴല്‍മന്ദം റോഡില്‍ താവളം ഭാഗത്ത് ഉങ് മരത്തിന്റെ ഭീഷണിയായ രണ്ട് ശിഖരങ്ങള്‍ ഉച്ചയ്ക്ക് 12.30 നും ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ലേലം കൊള്ളുന്നയാള്‍ ഒരു മരം മുറിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന് അനുയോജ്യമായ 10 മരങ്ങള്‍ നട്ടുപിടിപ്പിച്ചു സംരക്ഷിച്ചു വളര്‍ത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2572038.
കിക്മ എം.ബി.എ അഭിമുഖം 22 ന്
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ മാര്‍ച്ച് 22 ന് രാവിലെ 10 മണി മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290/9447002106 എന്നീ നമ്പറുകളിലും, www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
റെയില്‍വെ ഗേറ്റ് അടച്ചിടും
പുതുനഗരം- പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള യാക്കര റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നം. 46) മാര്‍ച്ച് 21 ന് വൈകീട്ട് ആറു മണി മുതല്‍ മാര്‍ച്ച് 23 ന് രാവിലെ ആറു മണി വരെ അടച്ചിടും. റോഡ് യാത്രക്കാര്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ്- ഡി.പി.ഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കൊല്ലങ്കോട് റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍: അഭിമുഖം ഏപ്രില്‍ രണ്ടിന്
മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കേന്ദ്രത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ (പുരുഷന്‍) നിയമിക്കുന്നു. ഒരു വര്‍ഷ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം: 18,390 രൂപ. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. അട്ടപ്പാടി ബ്ലോക്കില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ ഗണന ലഭിക്കും. അട്ടപ്പാടിയിലെ കാവുണ്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജ്ജനി ഹോമില്‍ ഏപ്രില്‍ രണ്ടിന് അഭിമുഖം നടക്കും.
ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍:0491 2505791, ഇ-മെയില്‍: dsjopkd@gmail.com.
ഇ.കെ.വൈ.സി മസ്റ്ററിങ്
പാലക്കാട് താലൂക്കില്‍ ഇ-കെ.വൈ.സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത എ.എ.വൈ./ പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ റേഷന്‍ കടയിലെത്തി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ഇ-പോസ് വഴി മസ്റ്ററിങ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ് ചെയ്യാത്ത എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ വിഹിതം ലഭ്യമാകില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടയിലെത്തിയാല്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 0491-2536872 (താലൂക്ക് സപ്ലൈ ഓഫീസ്). 9188527391 (പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍), 9188527791 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ പറളി ഫര്‍ക്ക), 9188527792 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ ടൗണ്‍ ഫര്‍ക്ക), 9188527793 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ എലപ്പുള്ളി ഫര്‍ക്ക), 9188527794 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ റൂറല്‍ ഫര്‍ക്ക).
എ.എ.വൈ/ പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ പേരുകള്‍ കാര്‍ഡില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ മാര്‍ച്ച് 31 നകം ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിജ്ഞാന കേരളം തൊഴില്‍ മേള 22 ന്
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി പ്രേംകുമാര്‍ എം.എല്‍.എയുടെയും, അസാപ് കേരള, കുടുംബശ്രീ, കെ.കെ.ഇ.എമ്മിന്റെയും നേതൃത്വത്തില്‍ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് മാര്‍ച്ച് 22 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പിജി, എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/4mDFVPNUw3MWjciw9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്ത് മാര്‍ച്ച് 22 ന് രാവിലെ ഒമ്പത് മണിക്ക് ബയോഡേറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495999667.
സീനിയോറിറ്റി പുതുക്കാന്‍ അവസരം
1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു. ഈ കാലയളവില്‍ രജിസ്ട്രേഷന്‍ റദ്ദായവര്‍ക്ക് www.eemployment.kerala.gov.in ല്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204
ഡി.ടി.പി.സിയില്‍ മാനേജര്‍ നിയമനം
പാലക്കാട് ഡി.ടി.പി.സിയില്‍ മാനേജര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. റവന്യൂ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട് അല്ലെങ്കില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത പദവിയില്‍ സേവനമനുഷ്ഠിച്ച 60 വയസോ അതില്‍ താഴെയുള്ളവര്‍ക്കോ അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ മതിയായ സര്‍വീസ് രേഖകള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ നല്‍കണം. ഫോണ്‍: 0491 2538996
ടെണ്ടര്‍ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലായി 1/1.5 ടണ്‍ സ്പ്ലിറ്റ് എ സി (38 എണ്ണം), വിന്‍ഡോ എ സി (5 എണ്ണം) എയര്‍കണ്ടീഷനുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് (2025-26) സ്‌പെയര്‍ പാര്‍ട്സ് സഹിതം എ എം സി എടുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 25 ന് വൈകിട്ട് മൂന്ന മണി വരെ വിതരണം ചെയ്യും. 26 ന് പകല്‍ 11 മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053
മാലിന്യമുക്തം നവകേരളം : കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി കുലുക്കല്ലൂരിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ മുളയങ്കാവ്, ചുണ്ടംമ്പറ്റ ടൗണുകള്‍ എല്ലാ മാസവും 26ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കും. ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പത്ത് പേരാണ് ടൗണുകള്‍ വൃത്തിയാക്കുന്നത്. ജംഗഷ്നുകളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ നീക്കം ചെയ്യുക, ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഇവര്‍ ചെയ്ത് വരുന്നത്.
ഇതിന് പുറമെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളും ജംഗഷനുകളും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. കടകള്‍ക്ക് മുന്‍പിലുള്ള സ്ഥലത്ത് ചട്ടികളില്‍ പൂച്ചെടികള്‍ വളര്‍ത്താന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആളുകള്‍ ധാരാളമായി എത്തുന്ന ഇടങ്ങളിലെല്ലാം ബിന്നുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍. നിലവില്‍ ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും രണ്ട് എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു. ആളുകള്‍ മാലിന്യം തള്ളുന്ന പ്രദേശങ്ങള്‍ കൃത്യമായി വൃത്തിയാക്കുന്നുണ്ട്. മാലിന്യം പൊതുഇടങ്ങളില്‍ തള്ളുന്നവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു.
റീ ടെണ്ടര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ചികിത്സക്കു വരുന്ന രോഗികള്‍ക്ക് ഒരു വര്‍ഷ കാലയളവിലേക്ക് സ്‌കാനിംഗ് (സി ടി, യു എസ് ജി, എക്കോ, എന്‍ഡോസ്‌കോപി) നടത്തുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള റീ ടെണ്ടറുകള്‍ ക്ഷണിച്ചു.
മാര്‍ച്ച് 24 വൈകിട്ട് നാല് മണി വരെ റീടെണ്ടര്‍ ഫോം വിതരണം ചെയ്യും. മാര്‍ച്ച് 25 രാവിലെ 11 മണി വരെ ഫോം സ്വീകരിക്കും.അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്ക് റീ ടെണ്ടര്‍ ഫോം തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 224549.
റീ ടെണ്ടര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആര്‍ എസ് ബി വൈ/ ഐ എസ് പി, ടെസ്റ്റിറ്റിയൂട്ട്, ജെ എസ് എസ് കെ, ജെ എസ് എസ് കെ ന്യൂ ബോണ്‍, പുവര്‍ പേഷ്യന്റ്, ആരോഗ്യ കിരണം, ആര്‍ ബി എസ് കെ, മെഡിസെപ്, ട്രൈബ് എന്നീ വിഭാഗത്തിന്റെ കീഴില്‍ ചികിത്സക്കു വരുന്ന രോഗികള്‍ക്ക് ആശുപത്രി ലാബില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ഒരു വര്‍ഷ കാലയളവിലേക്ക് നടത്തുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള റീടെണ്ടറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ഉച്ചകഴിഞ്ഞ് നാല് മണി വരെ റീടെണ്ടര്‍ ഫോം വിതരണം ചെയ്യും. മാര്‍ച്ച് 25 ന് രാവിലെ 11 മണി മുതല്‍ 25 ന് ഉച്ചയ്ക്ക് 12 മണി വരെ റീടെണ്ടര്‍ ഫോം സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549, thghmannarkkad@gmail.com